23 August 2019

ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന് മുന്നറിയിപ്പ്; സംഘത്തില്‍ മലയാളിയും(വിഷൻ ന്യൂസ്‌ 23/08 2019)
(VISION NEWS 23 August 2019)



മലയാളി ഉൾപ്പടെ ആറ് ലഷ്കർ ഭീകരർ കടൽ മാർഗം തമിഴ്നാട്ടിൽ എത്തിയതായി ഇന്റലിജൻസ് മുന്നറിയിപ്പ്. ഇതേതുടർന്ന് തമിഴ്നാട്ടിൽ പോലീസിന് അതീവ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീലങ്കയിൽ നിന്നാണ് കടൽമാർഗം ഇവർ തമിഴ്നാട്ടിലെത്തിയതെന്നാണ് മുന്നറിയിപ്പ്.

 പാകിസ്താൻ സ്വദേശി, തൃശ്ശൂർ സ്വദേശി, നാല് ശ്രീലങ്കൻ തമിഴരും ഉൾപ്പെടുന്ന സംഘമാണ് തമിഴ്നാട്ടിലെത്തിയതെന്നാണ് ഇന്റലിജൻസ് മുന്നറിയിപ്പ്. തൃശൂർ മാടവന സ്വദേശി ആണ് സംഘത്തിലുള്ള മലയാളിയെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്.

ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് വലിയ സുരക്ഷാ പരിശോധനകൾ തമിഴ്നാട്ടിൽ തുടരുകയാണ്. കോയമ്പത്തൂരിലാണ് ഇവർ എത്തിയതെന്നാണ് ഇന്റലിജൻസിന് ലഭിച്ച വിവരം. ഇതേതുടർന്ന് തലസ്ഥാന നഗരമായ ചെന്നൈയിലടക്കം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്.


Post a comment

Whatsapp Button works on Mobile Device only