24 August 2019

യുവതിയെ പിൻതുടർന്ന അന്യസംസ്ഥാന യുവാവ് അറസ്‌ററിൽ (വിഷൻ ന്യൂസ്‌ 24/08/2019)
(VISION NEWS 24 August 2019)

 

കോഴിക്കോട്: യുവതിയെ ബസ്‌സ്റ്റോപ്പ് മുതൽ ജോലിസ്ഥലം വരെ പിന്തുടരുന്നത് പതിവാക്കിയ പശ്ചിമബംഗാൾ സ്വദേശിയായ യുവാവ് അറസ്റ്റിൽ.


മൂന്നുദിവസമായി യുവതിയെ ബസ്‌സ്റ്റോപ്പിൽ വെച്ച് ജോലിസ്ഥലം വരെ പിന്തുടർന്ന സുനിൽകുമാർ മണ്ഡൽ ആണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ബസിലും യുവതിയെ പിന്തുടരാറുണ്ടെന്ന് പോലീസ് പറഞ്ഞു.


യുവതി ജോലിസ്ഥലത്തേക്ക്‌ പോകുന്നതിന് കാട്ടുകുളങ്ങര ബസ് സ്റ്റോപ്പിൽ എത്തുന്നതുമുതൽ ജോലിസ്ഥലം വരെ പിന്തുടരുകയായിരുന്നു ഇയാൾ. വെള്ളിയാഴ്ച രാവിലെ സഹോദരനൊപ്പം ബസ്‌സ്‌റ്റോപ്പിൽ എത്തിയ യുവതി സിറ്റി പോലീസ് കൺട്രോൾ റൂമിലേക്ക്‌ വിവരമറിയിക്കുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിന്റെ വണ്ടി കണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. കൺട്രോൾ റൂം ഫ്ളൈയിങ്‌ സ്ക്വാഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അസി. സബ് ഇൻസ്പെക്ടർ പ്രേംദാസ് ഇരുവള്ളൂർ, സിവിൽ പോലീസ് ഓഫീസർ രാജേഷ്, പോലീസ് ഡ്രൈവർ ഷമീർ എന്നിവർ ചേർന്ന് ഇയാളെ പിന്തുടർന്ന് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. യുവതിയെ ശല്യംചെയ്തതിന് നടക്കാവ് പോലീസ് കേസെടുത്തു.

Post a comment

Whatsapp Button works on Mobile Device only