25 August 2019

കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടിയുടെ പദ്ധതികൾക്ക് അനുമതിയായി: കാരാട്ട് റസാഖ് എം എൽ എ.(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)


 

കൊടുവള്ളി :കൊടുവള്ളി മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കിയതായി കാരാട്ട് റസാക്ക് എം എല്‍ എ അറിയിച്ചു .2019 -20 വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ക്കു അംഗീകാരം നല്‍കിയത്. കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ കളരാന്തിരി ഗവ. എല്‍.പി സ്‌കൂള്‍ കെട്ടിടം 45.5ലക്ഷം, കൊടുവള്ളി -പെരിയാംതോട് -ആറങ്ങോട്-പരപ്പില്‍ റോഡ് 100ലക്ഷം,വടക്കെക്കര - ആസാദ് റോഡ് 10ലക്ഷം,ബസ്റ്റാന്റ് ഉളിയാടന്‍കുന്ന് കൊടുവള്ളി ടൗണ്‍ റോഡ് 15ലക്ഷം, വാഴപ്പുറം - മൊടപ്പന്‍ കുന്നത്ത് റോഡ് 10 ലക്ഷം, മുത്തമ്പലം -കുഴിമ്പിലാട്ട് - കൈവേലിക്കല്‍ റോഡ് 15ലക്ഷം,സൗത്ത് കൊടുവള്ളി - വരുംകാല ഹരിജന്‍ കോളനി റോഡ് 10ലക്ഷം, വാപ്പിനിക്കണ്ടി - മാട്ടുമ്മല്‍ റോഡ്10 ലക്ഷം, മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ ലോമാസ്റ്റ് ലൈറ്റ് സ്ഥാപിക്കല്‍ 90.5 ലക്ഷം, മോഡേണ്‍ ബസാര്‍ - എടയതൊടുക റോഡ് 2.5ലക്ഷം,തെക്കെ ഇടക്കുനി - വടക്കെ കണ്ണിപ്പൊയില്‍ റോഡ് 2.5ലക്ഷം,കാരാട്ട് പൊയില്‍ പാടിപ്പറ്റ റോഡ്2.5 ലക്ഷം,എരഞ്ഞോണ- കളത്തില്‍ വാടിക്കല്‍ -റോഡ് 2ലക്ഷം, എരഞ്ഞോണ തൃക്കതെറ്റമ്മല്‍ റോഡ് 1 ലക്ഷം,കാവില്‍ കാപ്പുങ്ങല്‍ റോഡ് 4 ലക്ഷം, ഒതയോത്ത് - കാക്കുംപുര റോഡ് 2 ലക്ഷം, കൊടുവള്ളി പോലീസ് സ്റ്റേഷന് കീഴില്‍ ടൗണില്‍ സിസിടിവി സ്ഥാപിക്കല്‍- 10 ലക്ഷം, ചുള്ളിയാട്ട്‌പൊയില്‍ - പാലരിക്കണ്ടി റോഡ് 2.5 ലക്ഷം, നൂഞ്ഞിക്കര മാട്ടുമ്മല്‍ റോഡ് 2 ലക്ഷം, കുന്നത്ത് പറമ്പത്ത് - ഭൂമി ഇടിഞ്ഞകുഴി റോഡ 2.75 ലക്ഷം എന്നിവക്കാണ് അനുമതി ലഭിച്ചത്. കിഴക്കോത്ത് പഞ്ചായത്തില്‍ പന്നൂര്‍ ഒഴലക്കുന്ന് റോഡ് 4.5 ലക്ഷം, മാണിക്കാറമ്പില്‍ വാദി ഹുസ്‌ന - റോഡ് 2 ലക്ഷം, ആവുപ്പാട് - കണ്ണോറകണ്ടി റോഡ് 2 ലക്ഷം, പുത്തന്‍ പീടിക മുക്ക് -കിഴക്കാട്ടുമ്മല്‍ റോഡ് ഒരു ലക്ഷം, മഠത്തില്‍ താഴം - വെള്ളാറമ്പാറ റോഡ് 3 ലക്ഷം,പൊയിലില്‍ മുക്ക് -വടക്കേചാലില്‍ റോഡ് 2 ലക്ഷം,പകലേടത്ത് - കിഴക്കോത്ത് പള്ളി റോഡ് 2 ലക്ഷം,ഡാപ്പൊയില്‍ ചീഞ്ഞപ്പാറ റോഡ് 2.5 ലക്ഷം, ഓമശ്ശേരി പഞ്ചായത്തില്‍ ചാമോറ കുടിവെളള പദ്ധതി 25 ലക്ഷം,ഗവ :ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കെട്ടിട പൂര്‍ത്തീകരണം -കൂടത്തായ് 10 ലക്ഷം,വെള്ളച്ചാലില്‍ റോഡ് 10 ലക്ഷം,കൂടത്തായ് സെന്റ് മേരീസ് ഹൈസ്‌കൂള്‍ പാചകപ്പുര നിര്‍മ്മാണം 10 ലക്ഷം, കന്നിങ്ങംപുറം - കുറ്റിക്കര റോഡ് 2 ലക്ഷം,മേപ്പള്ളി കുടിക്കില്‍ റോഡ് 2 ലക്ഷം,ചിറ്റാരിക്കല്‍ എലിയാബ്ര മല റോഡ് 2 ലക്ഷം, ഓട്ടകാഞ്ഞിരത്തിങ്ങല്‍ -കൂവലപറ്റ റോഡ് 2 ലക്ഷം, ചാത്തവെണ്ണക്കോട് ജി.എം.എല്‍.പി സ്‌കൂള്‍ ബസ്സ് 14.15 ലക്ഷം എന്നിവയാണ് അനുമതി ലഭിച്ച പദ്ധതികൾ.

Post a comment

Whatsapp Button works on Mobile Device only