25 August 2019

സുവർണ നഗരി ഇന്ന് ഗതാഗത കുരുക്കിന്റെ നഗരം(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)




 
കൊടുവള്ളി : കൊടുവള്ളി  നഗരം ഗതാഗതകുരുക്കിലാവുന്നത് നിത്യ സംഭവമാവുകയാണ്.കുരുക്കിൽ അകപ്പെടുന്ന വാഹനത്തിൻറ നിര ഇപ്പോൾ പാലക്കുറ്റി വരെ എത്താറുണ്ട്.

വയാനാട് - കോഴിക്കോട് ദേശീയപാതയിൽ ആംബുലൻസ് അടക്കം കടന്നു പോകുമ്പോൾ ട്രാഫിക്കിൽ കുടുങ്ങന്നത് നിസ്സഹായരായി നോക്കി നിൽക്കാനെ പോലീസുകാർക്ക് പോലും ചിലപ്പോൾ സാധിക്കകുന്നുള്ളൂ.
വൈകുന്നേരങ്ങളിലെ റോഡ് ഇങ്ങനെ ബ്ലോക്ക്‌ ആവുന്നത് കാരണം വ്യാപാരികളും വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.പ്രശ്ന പരിഹാരത്തിന്  അടിയന്തരമായി MLA യും മുനിസിപ്പാലിറ്റിയും  ഇടപെടണമെന്നും  കെ എം ഒ മുതൽ ഓപ്പൺ സ്റ്റേജ്  സിഗ്നൽ സഥാപിക്കുകയും അനാവശ്യമായ പാർക്കിംഗ് ഉഴിവാക്കാൻ വേണ്ട  നടപടി വേണമെന്നുമാണ്  നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.

Post a comment

Whatsapp Button works on Mobile Device only