25 August 2019

ധർണ്ണ സമരം മാറ്റിവെച്ചു ഓമശ്ശേരി പുതിയ ബസ്സ്റ്റാൻഡ് നവീകരണ ആക്ഷൻ കമ്മിറ്റി.(വിഷൻ ന്യൂസ്‌ 25/08/2019)
(VISION NEWS 25 August 2019)



ഓമശ്ശേരി :ഓമശ്ശേരി പുതിയ ബസ്റ്റാൻഡ് നവീകരണ ആക്ഷൻ കമ്മിറ്റി ഈ മാസം 27/08/2019 ന് നടത്തുവാൻ തീരുമാനിച്ച ധർണ്ണ സമരം മാറ്റിവെച്ചു. പഞ്ചായത്ത് അധികാരികളുമായി നടത്തിയ ചർച്ചയിൽ ബസ്സ്റ്റാൻഡ് നവീകരണം മൂന്ന് മാസത്തിനകം(നവംബർ 30) പണി പൂർത്തീകരിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പിന്മേലാണ് മാറ്റിവെച്ചത്. പഞ്ചായത്ത് അധികാരികളുമായി ഉള്ള ചർച്ചയിൽ ഓമശ്ശേരി കലാസാംസ്കാരിക സംഘടനകളായ സമീക്ഷ,  കാസിനോ, കരുണ, സേവന, കാരുണ്യം, സേവ് ഓമശ്ശേരി, ഉറവ്, ഓട്ടോ കോഡിനേഷൻ,  വ്യാപാരി വ്യവസായി ഏകോപന സമിതി, ബിൽഡിങ് ഓണേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ 25/08/2019 ന് സമീക്ഷ ഓഫീസിൽ ചേർന്ന കമ്മിറ്റി യോഗത്തിലാണ് സമരം മാറ്റിവെച്ചതായി  അറിയിച്ചത്.


എ കെ അബ്ദുള്ള, അഷ്‌റഫ്‌ റൊയാഡ്,വി.വി ഹുസൈൻ, കെ. കെ അബ്ദുൽ സത്താർ, പി.എ ഹുസൈൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കെ. കെ ബഷീർ (മമ്മൂട്ടി)സ്വാഗതവും,  മുഹമ്മദലി നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only