26 August 2019

ദുരിതബാധിതർക്ക് കൈത്താങ്ങായി അൽ ഇർഷാദ് കോളേജ് വിദ്യാർത്ഥിനികൾ(വിഷൻ ന്യൂസ്‌ 26/08/2019)
(VISION NEWS 26 August 2019)



ഓമശ്ശേരി :മഴക്കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്ന ദുരിതബാധിതർക്ക് സഹായവുമായി അൽ ഇർഷാദ് കോളേജ് വിദ്യാർത്ഥിനികൾ. പ്രളയ ദുരിതാശ്വാസത്തിലേക്കായി അൽ ഇർഷാദ് കോളേജ് വിദ്യാർത്ഥിനികൾ വിവിധയിനം ഗൃഹോപകരണങ്ങൾ സംഭാവന ചെയ്തു. നൂറിലധികം വീടുകളിലേക്കുള്ള വീട്ടുപകരണങ്ങൾ ആണ് അവർ ശേഖരിച്ച് നൽകിയത്. അനേകായിരങ്ങൾക്ക് തങ്ങളുടെ ആയുസിന്റെ മുഴുവൻ സൗഭാഗ്യങ്ങളും ഒലിച്ചുപോയിരിക്കുന്ന ഈ ദൗർഭാഗ്യ നിമിഷത്തിൽ അവർക്ക് താങ്ങാവാൻ അൽ ഇർഷാദിലെ മുഴുവൻ വിദ്യാർത്ഥിനികളും ഇതിൽ പങ്കെടുത്തു. അൽ ഇർഷാദ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഹുസൈൻ നീ ബാരി ജനറൽ സെക്രട്ടറി ഹുസൈൻ മേപ്പള്ളി എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.പ്രിൻസിപ്പാൾ സെലീന വി, ഒ.എം ബഷീർ സഖാഫി, ജോർജ് സി.ടി, ഫാത്തിമ ഹിബ എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only