28 August 2019

ഇന്നലകളിലെ ഇന്ന് അറിയുവാന്‍.(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)
അയ്യന്‍കാളി ജന്മദിനം

പ്രമുഖ ഹരിജന നേതാവും നവോത്ഥാന നായകനുമായിരുന്നു അയ്യന്‍കാളി. .കേരളത്തിലെ ഹരിജനങ്ങളുടെ ഉന്നമനത്തിനായി പടപൊരുതിയ അയ്യന്‍കാളി താന്‍ നയിച്ച സമരപരമ്പരകളിലൂടെ കേരളത്തിലെ ഹരിജനങ്ങളുടെ അനിഷേധ്യനേതാവാകുകയായിരുന്നു. 1863 ഓഗസ്റ്റ് 28 ന് തിരുവനന്തപുരത്തെ വെങ്ങാനൂരിലാണ് അയ്യന്‍കാളി ജനിച്ചത്. ചിങ്ങമാസത്തിലെ അവിട്ടമാണ് അദ്ദേഹത്തിന്‍റെ ജന്മനക്ഷത്രം തിരുവിതാം കൂറില്‍ കര്‍ഷകതൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍കാളിയാണ്. 1910 ല്‍ ശ്രീമൂലം രാജ്യസഭയിലേയ്ക്കു നാമനിര്‍ദേശം ചെയ്യപ്പെട്ടു. 25 വര്‍ഷം അംഗത്വം തുടര്‍ന്നു. ഹരിജന ബാലകര്‍ക്ക് വിദ്യാലയപ്രവേശനം , സൗജന്യ ഉച്ചഭക്ഷണം, സൗജന്യ നിയമസഹായം എന്നിവയ്ക്കു വേണ്ടി സഭയില്‍ ഫലപ്രദമായി വാദിച്ചു. പുലയസമുദായംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1905 ല്‍ സാധുജനപരിപാലയോഗം രൂപീകരിച്ചതോടെ ഹരിജനങ്ങളുടെ അനിഷേധ്യ നേതാവായിത്തീര്‍ന്നു അയ്യങ്കാളിയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട അധഃസ്ഥിതരായ സ്ത്രീകള്‍ കല്ലുമാല പൊട്ടിച്ചെറിയാനും മാറു മറയ്ക്കാനും വേണ്ടി നടത്തിയ പ്രക്ഷോഭം കേരള ചരിത്രത്തിന്‍റെ ഭാഗമാണ്. പുലയരാജാവ് എന്നാണ് ഗാന്ധിജി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
ക്ഷേത്രപ്രവേശന വിളംബരത്തെ തുടര്‍ന്ന് കേരളത്തിലെത്തിയ മഹാത്മാഗാന്ധി വെങ്ങാനൂരിലെത്തി അയ്യന്‍കാളിയെ സന്ദര്‍ശിച്ചിരുന്നു. 1937 ജനുവരി 14ന് ഗാന്ധിജി വെങ്ങാനൂരില്‍ നടത്തിയ പ്രസംഗത്തില്‍ പുലയരുടെ രാജാവെന്നാണ് അയ്യാന്‍കാളിയെ വിശേഷിപ്പിച്ചത്. നിരക്ഷരനായ അദ്ദേഹം കാലത്തിന് വിസ്മരിക്കാനാകാത്ത വ്യക്തിത്വമാണ്. നാൽപതു വയസു മുതൽ അയ്യങ്കാളി കാസരോഗബാധിതൻ ആയിരുന്നു. രോഗബാധയെ തഴഞ്ഞു അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും ഇ ഓട്ടം മന്ദഗതിയിലായി. തന്റെ ജനതയ്ക്ക് വഴി വെട്ടിക്കൊടുത്തു. ഇനി ആര് നയിക്കുമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം. കാരണം എല്ലാരും അധികാര വടംവലിയിൽ നിൽക്കുന്നവർ. എങ്കിലും തന്റെ ജനതയ്ക്ക് തന്നാൽ കഴിയുന്നതും ചെയ്തു എന്ന ഉറപ്പ് അദ്ദേഹത്തിനുണ്ടായിരുന്നു. 1941 മെയ്‌ മാസം പ്രവർത്തന സഞ്ജമായിരുന്ന ശരീരം ശയ്യയിലേക്കു ഇറക്കി വയ്‌ക്കേണ്ടി വന്നു. അതിസാരത്തിന്റെ ഏറിയ ശക്തി തന്റെ ശരീരത്തെ വല്ലാതെ ആക്രമിച്ചു. കർണന്റെ തേർചക്രം മണ്ണിലേക്ക് താണ് പൊയ്ക്കൊണ്ടിരിക്കുകയാണെന്നു പലർക്കും മനസിലായി.
1941 ജൂൺ 18 ആം തിയതി ചൊവ്വാഴ്ച അദ്ദേഹം ചരമഗതി പ്രാപിച്ചു. കാലയവനികക്കുള്ളിൽ അദ്ദേഹം മറയുമ്പോൾ ഒരു വലിയ ജനത ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു പ്രവേശിച്ചിരുന്നു.
ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ തപാൽ സ്റ്റാംപ് 

കടപ്പാട് : നിഷാദ്  കാക്കനാട്

Post a comment

Whatsapp Button works on Mobile Device only