28 August 2019

നന്മയുടെ പൂമരം തീർത്തു കൊടുവള്ളി സ്വദേശി(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)



കൊടുവള്ളി :ഇത് അബ്ദുൽ സത്താർ .കൊടുവള്ളി മദ്രസ ബസാർ  സ്വദേശിയായ നൻമ നിറഞ്ഞ മനസിൻറ്റെ ഉടമ. വൈത്തിരി താലൂക്ക് ചുണ്ടേൽ വില്ലേജിലെ ശ്രീപുരം എസ്റ്റേറ്റ് ഇദ്ധേഹത്തിന്റെ  കൈവശമായതിന് ശേഷം വയനാടിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഈ നല്ല മനുഷ്യൻ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന മനസുകൾക്ക് വലിയൊരു പ്രതീക്ഷയാവുകയാണ്. സത്താർ ഭായ് തന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് ഒരേക്കർ സ്ഥലം 20 കുടുംബങ്ങൾക്ക് വീട് വെക്കുന്നതിന് വേണ്ടി സർക്കാരിലേക്ക് നൽകി നന്മയുടെ പുതിയൊരു അധ്യായം എഴുതി ചേർത്തിരിക്കുന്നു. അകാലത്തിൽ വിട പറഞ്ഞ സഹോദരൻ ആലിക്കയുടെ സ്മരണാർത്ഥം ഭൂമി ദാനം ചെയ്ത സൽകർമ്മം നാടിനാകെ മാതൃകയാണ്

Post a comment

Whatsapp Button works on Mobile Device only