28 August 2019

പ്രളയ ദുരിതർക്കൊരു കൈത്താങ്ങുമായി വേൾഡ് മലയാളീ ഫെഡറേഷൻ പ്രവർത്തകർ.(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)പ്രളയ ബാധിത മേഖലകൾ പൂത്തു മല, മേപ്പാടി, നിലമ്പൂർ എന്നിവിടങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ, വസ്ത്രം, പാത്രങ്ങൾ എന്നിവ അടങ്ങിയ കിറ്റ് വിതരണം  ചെയ്തു. പോത്ത് കല്ലു, മുണ്ടേരി, വാണിയമ്പുഴ, കുമ്പള പാറ എന്നീ ആദിവാസി മേഖലയിൽ നൽകാനുള്ള ഭക്ഷ്യ വസ്തുക്കൾ, പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ വണ്ടൂർ എക്സൈസ് ഓഫീസിൽ ഏൽപ്പിച്ചു കൊണ്ട് അത് അർഹമായ കൈകളിൽ എത്തും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സെൻട്രൽ സോൺ പ്രസിഡന്റ്‌ റഫീഖ് മരക്കാർ, ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ, ഗ്ലോബൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോസ്, ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവ്, സെൻട്രൽ സോൺ സെക്രട്ടറി സൈനുൽ ആബിദീൻ, സെൻട്രൽ സോൺ ചാരിറ്റി കോഡിനേറ്റർ അബ്ദുൽ റഹ്മാൻ, നോർത്ത് സോൺ പ്രസിഡന്റ്‌ റിസാനത്ത് സലിം  എന്നിവർ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. കുടുംബങ്ങളെ കണ്ട് അംഗങ്ങളോട് സംസാരിച്ചു സ്ഥിതി ഗതികൾ  വിലയിരുത്തി. പൂത്തു മല ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്ത്‌ സന്ദർശിച്ച് പഞ്ചായത്ത്‌ പ്രസിഡന്റുമായി സംസാരിച്ചു. ഉരുൾ പൊട്ടലിൽ പൂർണ്ണമായും ഇല്ലാതായി തീർന്ന പൂത്തു മലയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തി. സെൻട്രൽ സോൺ വിഭവ സമാഹരണത്തിനു കാര്യമായ സഹായം നൽകിയ സിം രാജ് മാഷ്, ടീം കോട്ടോൽ അംഗങ്ങൾ ഫൈസൽ, ഹാരിസ്, ആദിൽ, റഷീദ്, തുടങ്ങിയവരും WMF സെൻട്രൽ സോൺ പ്രവർത്തകർക്കൊപ്പം ഉണ്ടായിരുന്നു. 

വിഭവ സമാഹരണത്തിൽ മികച്ച പങ്കാളിത്തം വഹിച്ച ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവ്, സെൻട്രൽ സോൺ ചാരിറ്റി കോഡിനേറ്റർ അബ്ദുൽ റഹ്മാൻ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. അവധിക്ക് എത്തി, ഇത്തിരി ദിവസം സെൻട്രൽ സോൺ പ്രവർത്തകർക്കൊപ്പം ഊർജ്ജം പകർന്നു പ്രവർത്തിച്ച ഗ്ലോബൽ വൈസ് ചെയർമാൻ നൗഷാദ് ആലുവ, കുടുംബത്തെ കൂടി അനുഭവങ്ങളുടെ നേർസാക്ഷ്യമാക്കാൻ കൂടെ കൂട്ടി സെൻട്രൽ സോണിനൊപ്പം കൂടിയ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോസ്, കൈ മെയ് മറന്ന് WMF സെൻട്രൽ സോണിന് വേണ്ടി പ്രവർത്തിച്ച ടീം കോക്കൻസ് അംഗങ്ങൾ ഫൈസൽ, ആദിൽ, റഷീദ്, ഹാരിസ്(അബ്ദുൽ റഹ്മാന്റെ സുഹൃത്തുക്കൾ) സാധനങ്ങൾ നൽകുകയും രണ്ട് ദിവസം WMF പ്രവർത്തകർക്കൊപ്പം എല്ലാറ്റിനും കൂട്ടായി നിൽക്കുകയും ചെയ്ത സിം രാജ് മാഷ് (ഗ്ലോബൽ മീഡിയ കോഡിനേറ്റർ സിന്ധു സജീവിന്റെ സുഹൃത്ത് )  എത്ര നന്ദി പറഞ്ഞാലും അധികം ആകില്ല. വയനാട്ടിൽ സഹായം എത്തേണ്ട കുടുംബങ്ങളെ കൃത്യമായി കണ്ട് പിടിച്ച് നമ്മെ അവിടേക്കു എത്തിക്കുകയും നമ്മോടൊപ്പം പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്ത ഷെബിസിന്, ആബിദ് എന്നിവരും ഹൃദയത്തിൽ ഇടം നേടി. ചായയും പലഹാരവും നൽകി ഞങ്ങളെ സ്വീകരിച്ച നെല്ലി മുണ്ടയിലെ റസിയാത്തയുടെ കുടുംബവും ഏറെ പ്രിയപ്പെട്ട അനുഭവം തീർത്തു. സാധനങ്ങൾ ശേഖരിക്കാനും മറ്റു എല്ലാ കാര്യങ്ങൾക്കും കൂടെ നിന്ന സെക്രട്ടറി സൈനുൽ ആബിദീൻ, സാധനങ്ങൾ ശേഖരിക്കാൻ എറണാകുളം ഭാഗത്ത്‌ മുൻ കൈ എടുത്ത സ്റ്റേറ്റ് ജോയിന്റ് കോഡിനേറ്റർ ദുർഗ മദനൻ, സെൻട്രൽ സോണിന്റെ പ്രവർത്തനത്തിൽ പൂർണ്ണ പിന്തുണയുമായി കൂടെ നിന്ന കേരള സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് V.M.സിദ്ധിക്ക്, താമസത്തിനുള്ള ഏർപ്പാട് ഒരുക്കുകയും  ദുരിത ബാധിത മേഖല സന്ദർശനത്തിൽ കൂടെ ഉണ്ടാകുകയും ചെയ്ത  നോർത്ത് സോൺ പ്രസിഡന്റ്‌, യാത്രയുടെ രണ്ട് ദിവസവും പല വട്ടം ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചു അറിയുകയും ചെയ്ത സെൻട്രൽ സോൺ വിമൻസ് കോഡിനേറ്റർ ലീന സാജൻ, പണമായും സാധനങ്ങൾ ആയും, സഹകരണമായും മനസ് കൊണ്ടും കൂടെ നിന്ന സെൻട്രൽ സോൺ അംഗങ്ങൾ, സാമ്പത്തിക സഹായം നൽകിയ സെൻട്രൽ സോണിന് പുറത്തുള്ള  അംഗങ്ങൾ, പാക്കിങ്ങിന് എത്തിയ മുഴുവൻ സെൻട്രൽ സോൺ അംഗങ്ങൾ, എല്ലാവർക്കും നന്ദി അറിയിക്കുന്നു.  എന്നത്തേയും പോലെ ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. തുടങ്ങി വെച്ചതെല്ലാം പൂർണ്ണതയിൽ എത്തിച്ച WMF സെൻട്രൽ സോണിന്റെ കരുത്തുറ്റ കൂട്ടായ്മയുടെ വിജയം. പ്രസിഡന്റ്‌ എന്ന നിലയിൽ അഭിമാനമുണ്ട്. സന്ദർശന മേഖലയിലെ കൃത്യമായ അവസ്ഥയും കാര്യങ്ങളും  വിശദീകരിച്ചു  ഉടനെ തന്നെ ഔദ്യോഗിക റിപ്പോർട്ട്‌ വരുന്നതായിരിക്കും. 

ഈ ഒരു  ഉദ്യമത്തെ മികച്ച പ്രവർത്തനം കൊണ്ടും കോഡിനേഷൻ മികവ് കൊണ്ടും 100% വിജയകരമായി പര്യവസാനിപ്പിക്കാൻ ചാരിറ്റി കോഡിനേറ്റർ എന്ന നിലയിൽ അബ്‌ദുൾ റഹ്മാൻ നടത്തിയ ശ്രമങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്..

നന്ദി. 

ഏവർക്കും നന്ദി അറിയിക്കുന്നു. ഒത്തൊരുമയിൽ നമുക്കിനിയും ഏറെ ദൂരം പിന്നിടാം. 

റഫീഖ് മരക്കാർ 
പ്രസിഡന്റ്
കേരള സെൻട്രൽ സോൺ

Post a comment

Whatsapp Button works on Mobile Device only