28 August 2019

രണ്ട് വീടുകൾ നിർമ്മിച്ചു നൽകും(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)



താമരശ്ശേരി: ഹരിതം ഫൗണ്ടേഷനും ഇഖാമയും സംയുക്തമായി പ്രളയ ബാധിതർക്ക് കൈത്താങ്ങായി  താമരശ്ശേരിയിൽ ഇക്കാമ യുടെ മുപ്പത്തിയഞ്ചോളം ഗായകർ പങ്കെടുത്ത പാട്ടൊരുമ നടൻ  മാമുക്കോയ  ഉദ്ഘാടനം ചെയ്തു. ഇക്കാമയുടെ ചെയർമാൻ  എസ് വി  അബ്ദുല്ല  അധ്യക്ഷത വഹിച്ചു. ഇതിൻറെ ഭാഗമായി  വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും ഒരോ വീടുകൾ വീതം നിർമ്മിച്ചു നൽകുമെന്ന് ഹരിതം ഫൗണ്ടേഷൻ ചെയർമാൻ പി.സി  നാസർ അറിയിച്ചു. സി മോയിൻ കുട്ടി, കാരാട്ട്  റസാക്ക് എം എൽ എ, വി എം ഉമ്മർ മാസ്റ്റർ, താമരശ്ശേരി ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി, മൊയ്തു താഴത്ത്,ടി മൊയ്തീൻ കോയ, യു.കെ ഹുസൈൻ, പി.പി ഹാഫിസുറഹ്മാൻ, എ.കെ ലതീഫ്തച്ചംപൊയിൽ, എ.കെ കൗസർ, സി.പി അബ്ദുൽഖാദർ, ഹാരിസ് അമ്പായത്തോട്, അഷ്റഫ് കോങ്ങാട്, മുത്തു സലാം, ഇഖ്ബാൽ പൂക്കോട്, ജലീൽ തച്ചംപൊയിൽ പ്രസംഗിച്ചു. പി.സി നാസർ സ്വാഗതവും, പ്രേംജിത് പനത്തിൽ നന്ദിയും പറഞ്ഞു.ഗായകൻ മാരായ  താജുദ്ദീൻ വടകര,  കണ്ണൂർ സീനത്ത് , ആസിഫ് കാപ്പാട് സീന രമേശ്, സൽമാൻ വടകര,ഷമീർ കുറ്റ്യാടി, സിറാജ് വടകര, ഫസൽ വെള്ളായിത്തോട് തുടങ്ങി നിരവധി ഗായകർ  ഗാനമേളയിൽ അണിനിരന്നു

Post a comment

Whatsapp Button works on Mobile Device only