Tuesday, 27 August 2019

സ്നേഹം നിറച്ച പാത്രങ്ങളുമായി അൽ ഇർശാദ് സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ.(വിഷൻ ന്യൂസ്‌ 28/08/2019)





ഓമശ്ശേരി :മഴക്കെടുതിയിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്ന ദുരിതബാധിതർക്ക് സ്നേഹ  സഹായവുമായി അൽ ഇർശാദ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ. 
പ്രളയത്തിൽ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങളും പ്രത്യേകിച്ച് അടുക്കളപാത്രങ്ങൾ തരം തിരിച്ചു നൽകുകയാണിവർ. 


സ്നേഹവും സാഹോദര്യവും ലാളിത്യവും മറ്റുള്ളവന്റെ വേദനയിൽ പങ്കുചേരാൻ പഠിക്കലുമൊക്കെയായ യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ ഭാഗവാക്കാവാൻ കഴിയുന്നത് വലിയ നേട്ടമാണെന്നാണ് ആവശ്യം അറിയിച്ചപ്പോൾ പാത്രക്കെട്ടുകൾ കൊടുത്തയച്ച ഓരോ  രക്ഷിതാവിനും പറയാനുള്ളത്. 


തന്നെപ്പോലെ തന്നെ ഉടുക്കേണ്ടവനും കഴിക്കേണ്ടവനും  പഠിക്കേണ്ടവർക്കും ഒന്നും നഷ്ടപ്പെട്ടുകൂടാ എന്ന നിശ്ചയധാർട്യമാണ്‌ ഇവരെ നൂറിലധികം വീടുകളിലേക്കുള്ള വീട്ടുപകരണങ്ങൾ ശേഖരിച്ച് നൽകാൻ പ്രേരിപ്പിച്ചത്. അനേകായിരങ്ങൾക്ക് തങ്ങളുടെ ആയുസിന്റെ മുഴുവൻ സൗഭാഗ്യങ്ങളും ഒലിച്ചുപോയിരിക്കുന്ന ഈ ദൗർഭാഗ്യ നിമിഷത്തിൽ അവർക്ക് താങ്ങാവാൻ അൽ ഇർശാദ് സെൻട്രൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ പി. ടി. എ പ്രതിനിധികളും ഇതിൽ പങ്കെടുത്തു. അൽ ഇർശാദ് ഗ്രുപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സി. കെ ഹുസൈൻ നീബാരി പി. ടി. എ പ്രസിഡന്റ്‌ മൊയ്‌ദീൻ കോയ എന്നിവർ ഉപകരണങ്ങൾ ഏറ്റുവാങ്ങി.
പ്രിൻസിപ്പാൾ ഡോ. സെബാസ്റ്റ്യൻ ജേക്കബ്,അഡ്മിനിസ്ട്രെറ്റർ മൻസൂർ അലി,സ്കൂൾ ക്യാപ്റ്റൻ ദിൽഫ, ശുഐബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Whatsapp Button works on Mobile Device only