28 August 2019

ടി.പി.സി.മുഹമ്മദ് മാസ്റ്റർക്ക് നാടിന്റെ അന്ത്യാഞ്ജലി(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)




കൊടുവള്ളി: മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായ ടി.പി.സി.മുഹമ്മദിന് നാടിന്റെ അന്ത്യാഞ്ജലി. അവസാനമായി ഒരു നോക്കു കാണുവാനും അന്തിമോപചാരമർപ്പിക്കാനും നിരവധി പ്രമുഖർ അദ്ദേഹത്തിന് വസതിയിലെത്തിയിരുന്നു. കാരാട്ട് റസാഖ് എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, മുൻ മന്ത്രി പി.ശങ്കരൻ, കൊടുവള്ളി നഗരസഭാ ചെയർപേഴ്സൺ ഷരീഫ കണ്ണാടിപ്പോയിൽ, സലീം മടവൂർ, കെ. പ്രവീൺകുമാർ, വി.എം.ഉമ്മർ, സി.മോയിൻകുട്ടി, കെ.രാമചന്ദ്രൻ, കെ.സി.അബു, എം.എ.റസാഖ്, കെ.പി. ബാബു ,എൻ.കെ.അബ്ദുറഹിമാൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു.


കരുവൻപൊയിൽ ജുമാ മസ്ജിദിലും ചുള്ളിയാട്മുക്ക് ജുമാ മസ്ജിദിലും നടന്ന മയ്യത്ത് നമസ്കാരത്തിൽ വൻ ജനാവലി പങ്കെടുത്തു.  കരുവൻപൊയിൽ ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ നേതൃത്വം നൽകി. 



ടി.പി.സി.മുഹമ്മദ് മാസ്റ്ററിന്റെ  നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചിച്ചു



കൊടുവള്ളി: ടി.പി.സി.മുഹമ്മദിന്റെ നിര്യാണത്തിൽ കൊടുവള്ളി പൗരാവലി അനുശോചിച്ചു.കൊടുവള്ളി ഓപ്പൺ എയർ സ്റ്റേജിൽ നടന്ന അനുശോചന യോഗത്തിൽ കൊടുവള്ളി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി.മജീദ് അധ്യക്ഷനായി.

പി.ആർ.മഹേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കാരാട്ട് റസാഖ് എം.എൽ.എ, കോതൂർ മുഹമ്മദ്, പി.സി.വേലായുധൻ, പി.കെ.സുലൈമാൻ,വേളാട്ട് അഹമ്മദ്, കെ.ബാബു, കെടയൻ മുഹമ്മദ്, കെ.വി.അരവിന്ദാക്ഷൻ,കല്ലിടുക്കിൽ അബൂബക്കർ ,ഒ.പി.ഐ.കോയ, കെ.അസ്സയിൻ, കെ.ടി.സുനി, സി.എം.ഗോപാലൻ, പി.ടി.എ.ലത്തീഫ് ,പി.ടി.മൊയ്തീൻകുട്ടി,പി.ടി.സി. ഗഫൂർ, സലീം നെച്ചൂളി, സി.എം.ബഷീർ, സി.പി.അബ്ദു റസാഖ്, ഗഫൂർ പുത്തൻപുരയിൽ, സി.കെ.ജലീൽ, കെ.സി.എൻ. അഹമ്മദ്കുട്ടി, ടി.കെ.അത്തിയത്‌, കെ.ശിവദാസൻ, വി.ടി.അബ്ദുറഹിമാൻ, ഒ.കെ.നജീബ് എന്നിവർ സംസാരിച്ചു.




കൊടുവള്ളി: ടി.പി.സി.മുഹമ്മദിന്റെ നിര്യാണത്തിൽ കരുവൻപൊയിൽ പൗരാവലി അനുശോചിച്ചു.നഗരസഭാ കൗൺസിലർ പി.അബ്ദുൽ ഖാദർ അധ്യക്ഷനായി. കൗൺസിലർ വായോളി മുഹമ്മദ്, ഇ.അബൂബക്കർ ,കെ.വി.അരവിന്ദാക്ഷൻ, ടി.കെ.പി.അബൂബക്കർ ,പി.രാമൻകുട്ടി ,വി .പി .മുഹമ്മദ് മുസ്ല്യാർ, ഇ.ആലി, സി.എം.ഗോപാലൻ, പി.ടി.അസ്സയിൻകുട്ടി, കെ.ടി.മുഹമ്മദ്, പി.ടി.മുഹമ്മദ് പി.സുരേഷ് ബാബു ,കെ.ഹബീബ് റഹ്മാൻ, എം.രവീന്ദ്രൻ, പി.പി.സിദ്ദീഖ്, എ.അബ്ദുള്ള, സി.എം.ബഷീർ എന്നിവർ സംസാരിച്ചു.


കൊടുവള്ളി: കരുവൻപൊയിൽ ജി.എം.യു.പി .സ്കൂൾ മുൻ പ്രധാനാധ്യാപകൻ ടി.പി.സി. മുഹമ്മദിന്റെ നിര്യാണത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ അനുശോചിച്ചു. പ്രധാനാധ്യാപകൻ ഇ.അബ്ദുൽ അസീസ് അധ്യക്ഷനായി.  എ.വി. ബീന, ടി.സുനിൽകുമാർ, പി.കെ. സുരേഷ് ബാബു, സി.എൻ.മുഹമ്മദ്, കെ.നൗഫൽ, കെ.പി .മൂസ എന്നിവർ സംസാരിച്ചു.
 മുതിർന്ന കോൺഗ്രസ് നേതാവ് ടി.പി.സി.മുഹമ്മദിന്റെ നിര്യാണത്തിൽ കെ.പി.സി.സി.ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, പി.എം.സുരേഷ് ബാബു, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.പി. ബാബു എന്നിവർ അനുശോചിച്ചു.

Post a comment

Whatsapp Button works on Mobile Device only