28 August 2019

പടനിലം റോഡ്‌ ഉയര്‍ത്താന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)




കുന്ദമംഗലം: സ്ഥിരം അപകട മേഖലയും പൂനൂര്‍ പുഴ കവിഞ്ഞ് ഒഴുകുമ്പോള്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്ന ദേശീയ പാത 766 ല്‍ പടനിലം വളവില്‍ റോഡ്‌ ഉയര്‍ത്തുന്നതിന് പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരന്‍ ദേശീയ പാത വിഭാഗം പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ക്ക് കത്ത് നല്‍കി. ഈ ഭാഗം ഉയര്‍ത്തണമെന്നാവശ്യട്ട് പിടിഎ റഹീം എം.എല്‍.എ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി.

Post a comment

Whatsapp Button works on Mobile Device only