28 August 2019

ഇന്ത്യയിൽ പട്ടികജാതി -വർഗ്ഗ വിഭാഗക്കാർ നിരന്തരം ആക്രമണങ്ങൾക്ക് ഇരയാവുന്നത് ആശങ്കാജനകം - ഐക്യ വേദി.(വിഷൻ ന്യൂസ്‌ 28/08/2019)
(VISION NEWS 28 August 2019)



ഓമശ്ശേരി :ഇന്ത്യയിൽ പട്ടികജാതി-വർഗ്ഗ വിഭാഗക്കാർ നിരന്തരം ആൾക്കൂട്ട ആക്രമണങ്ങൾക്കും, നിരന്തര പീഢനങ്ങൾക്കും വിധേയമാവുന്നത് വളരെ ആശങ്കാകുലമായാണ് ഈ വിഭാഗം കാണുന്നതെന്നും ഇനിയും നിരന്തരം ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കുമ്പോൾ സ്വയം സംഘടിച്ച് ശക്തമായ പ്രതിരോധം തീർക്കുകയാണ് പ്രതിവിധിയെന്നും കേരള പട്ടികജാതി-വർഗ്ഗ ഐക്യവേദി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി.പി.ഗോവിന്ദൻ വെളിമണ്ണ അഭിപ്രായപ്പെട്ടു.മഹാത്മ അയ്യങ്കാളി 156 ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിജയൻ ചോലക്കരയുടെ അദ്ധ്യക്ഷ്യതയിൽ നടന്ന യോഗത്തിൽ പി.പി.പ്രഭാഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.വേലായുധൻ തച്ചം പ്പൊയിൽ സ്വാഗതവും,ചന്ദ്രദാസ് പഴേടത്ത് നന്ദിയും പറഞ്ഞു.വി.കെ.ബാലൻ, രാജൻ കെട്ടുങ്ങൽ, മിനി ബാബു,, ജിജിത്ത്, ബാലൻ അരീക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a comment

Whatsapp Button works on Mobile Device only