Your Image Name

ആർഇസി-പുത്തൂർ-വെളിമണ്ണ-കൂടത്തായി റോഡ് നവീകരണ പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം എൽ എ(വിഷൻ ന്യൂസ്‌ 29/08/2019)



ഓമശ്ശേരി:
ആർ ഇ സി-പുത്തൂർ-വെളിമണ്ണ- കൂടത്തായി റോഡ് നവീകരണത്തിന് 45.22 കോടി രൂപയുടേ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം എൽ എ അറിയിച്ചു.
കൊടുവള്ളി മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ കൊയിലാണ്ടി-അരീക്കോട് -എടവണ്ണ സംസ്ഥാനപാതയിൽ കൂടത്തായി നിന്നാരംഭിച്ച് ആർ ഇ സി യിൽ എത്തുന്ന 11.220 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്.
കൊടുവള്ളികുന്ദമംഗലം മണ്ഡലങ്ങളിലേ ജനങ്ങളുടെ ദീർഘകാല സ്വപ്നമായിരുന്നു ഈ റോഡിന്റെ വികസനം. ആധുനിക രീതിയിലുള്ള ബി എം ബി സി ടാറിങ്ങും വലിയ കയറ്റങ്ങൾ കുറച്ചും ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും നടപ്പാതകൾ ടൈൽ വിരിക്കലും നവീകരണത്തിന്റെ ഭാഗമായി നടക്കും. കിഫ്ബി പദ്ധതിയിൽ ഇത്രയും വലിയ തുക അനുവദിക്കുന്ന മണ്ഡലത്തിലെ രണ്ടാമത്തെ റോഡാണിത്.നേരത്തെ 34 കോടി രൂപ അനുവദിച്ച് പ്രവർത്തി നടന്നു കൊണ്ടിരിക്കുന്ന താമരശ്ശേരി പിലാശ്ശേരി വരട്ട്യാക്കൽ റോഡാണ് മറ്റൊന്ന്.
സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് വേഗത്തിൽ തന്നെ ടെൻഡർ നടപടി പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുമെന്നും കാരാട്ട് റസാഖ് എം എൽ എ പറഞ്ഞു.

Powered by Blogger.
]]>