29 August 2019

താഴെ പടനിലത്ത് റോഡിൽ വെള്ളം കയറുന്ന ഭാഗം ഉയർത്താൻ വേണ്ട നടപടി എടുക്കുമെന്ന് മന്ത്രി(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)



കൊടുവള്ളി  : കോഴിക്കോട് - വയനാട് ദേശീയപാതയിൽ വെള്ളം കയറുന്ന പടനിലത്ത് റോഡ് ഉയർത്താനുള്ള നടപടി സ്വീകരിച്ചതായി എംഎൽ എ പിടിഎ റഹീം.ഈ ആവശ്യം ഉന്നയിച്ച് മന്ത്രി സുധാകരന് എംഎൽ എ കത്ത് നൽകിയിരുന്നു.ഇതിൻമേലുള്ള റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാത്ത് ചീഫ് എൻജിനിയറോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാതയും പൂനൂർ പുഴയും അടുത്ത് വരുന്ന സ്ഥലങ്ങളിലെല്ലാം റോഡ് അശാസ്ത്രീയമായി താഴ്ന്ന രീതിയിലാണെന്നും ഇത് ഉയർത്താൻ വേണ്ട നടപടി വേണമെന്നും ചൂണ്ടി കാട്ടി കൊടുവള്ളി വിഷൻ ന്യൂസ് നേരത്തെ വാർത്ത കൊടുത്തിരുന്നു.

കുന്ദമംഗലം എം എൽ എ ഇതിനായി മുന്നിട്ടിറങ്ങിയത് പോലെ തന്നെ നെല്ലാങ്കണ്ടിയുടെ കാര്യത്തിൽ കൊടുവള്ളി എംഎൽഎയും ഈങ്ങാപുഴയുടെ കാര്യത്തിൽ തിരുവമ്പാടി എംഎൽഎ യും മുന്നോട്ട് വരുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും ഈ സാധ്യമാവുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്

 (ഫോട്ടോ കടപ്പാട് അനസ് പി കെ കൊടുവള്ളി.)

Post a comment

Whatsapp Button works on Mobile Device only