29 August 2019

വീണ്ടും ചരിത്രം കുറിച്ച് കൊടുവള്ളി യൂത്ത്‌ വിംഗ് ചുണക്കുട്ടികൾ(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)



കൊടുവള്ളി :യൂത്ത് വളണ്ടിയേഴ്‌സ് പ്രസിഡന്റ്‌ നാഫി പകലേടത്തിന്റെ നേതൃത്വത്തിൽ ട്രഷററായ  സുബൈർ അനേകയും എക്സിക്യൂട്ടീവ് മെമ്പർമാർ ആയ അഷ്‌റഫ്‌ O2, താജ് ജംഷി, ഫസൽ ഫിറോ സ്പോർട്സ്, കൂടാതെ കാര്യ നിർദ്ദേശങ്ങൾ നൽകുന്നതിന് KVVES ജില്ലാ കമ്മറ്റി അംഗവും കൊടുവള്ളി വൈസ് പ്രസിഡന്റുമായ കാദർ മോഡേൺ ടൈംസും  രണ്ടാം തവണ  നിലമ്പൂരിൽ എത്തുകയും  അവിടെത്തെ VVY സിക്രട്ടറി  റിയാസിന്റെ നിർദേശ പ്രകാരം sigma എന്ന ഒരു ഇലക്ട്രോണിക് ഷോപ്പ് ക്ലീൻ ചെയ്യുന്നതിന്  അവസരം ലഭിക്കുകയും ചെയ്തു . 
     
        നിലമ്പൂർ ടൗണിൽ വലിയ നഷ്ടം സംഭിവിച്ച ഷോപ്പുകളിൽ ഒന്നായിരുന്നു ഈ ഷോപ്പ്.  ഏകദെശം 5000 സ്‌ക്വയർഫീറ്റോളം വിസ്തൃതി ഉള്ള ഷോപ്പിൽ   1.5 കോടിയുടെ നഷ്ടം ആണ്‌ കണക്കാക്കുന്നത്.ഒരു വർഷത്തിൽനടക്കുന്ന കച്ചവടത്തിൽ  ഓണത്തിനാണ്  60 ശതമാനം കച്ചവടം നടക്കുന്നത്. ഈ സമയത്ത്  തുറക്കുന്നില്ല  എന്ന നിലപാടാണ് മാനേജ്‍മെന്റ് യൂത്ത്‌ വിങ്ങിനെ അറിയിച്ചത്. രണ്ട് ദിവസം കൊണ്ട് സ്റ്റോക്ക് മാറ്റുകയും ബാക്കി ദിവസം ക്ലീൻ ചെയ്തു ഓണം കഴിഞ്ഞതിനു ശേഷം തുറക്കാനായിരുന്നു പ്ലാൻ.ഇതടിസ്ഥാനത്തിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു പോവേണ്ട സമയത്ത് പോവാം എന്നാണ് യൂത്ത് വളണ്ടിയേഴ്സിനോട് മാനേജ്മെന്റ് അറിയിച്ചത്.


പിന്നീടുള്ള ഒരു മണിക്കൂർ കൊണ്ട് sigmaയുടെ 5സ്റ്റാഫും യൂത്ത്‌ വളണ്ടിയേഴ്സും ചേർന്ന് മൊത്തം സാധനവും ഗോഡൗണിൽ എത്തിക്കുകയും ശേഷം ക്ലീനിങ് തുടങ്ങുകയും ചെയ്തു. 5മണിക് ഏകദെശം പകുതി ആയപ്പോൾ  എല്ലാവരോടും ക്‌ളീനിംഗ് നിർത്തിക്കോളാൻ മാനേജ്‍മെന്റ് അറിയിച്ചു. എന്നാൽ മാനേജ്മെന്റ്സഹകരിക്കുകയാണെങ്കിൽ ഇത് തീർത്തതിന് ശേഷംമാത്രമേ  യൂത്ത്‌ വിങ്ങിന്റെ ചുണക്കുട്ടികൾ പോകുന്നുള്ളൂ എന്നറിയിക്കുകയും രാത്രി 9 മണിക് മൊത്തം ക്‌ളീനിംഗും കഴിഞ്ഞു ഇറങ്ങുകയും ചെയ്തു.  അവിടെ വെച്ചു പാട്ണർമാർ  ഒരുമിച്ചു കൂടി തിങ്കളാഴ്ച ഷോപ്പ് തുറക്കും എന്ന തീരുമാനം യൂത്ത് വിങ്ങിനെ അറിയിക്കുകയും ചെയ്തു.


Post a comment

Whatsapp Button works on Mobile Device only