29 August 2019

ചെവിടംപൊയില്‍ ഫൗസിയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)





പൂനൂര്‍ തേക്കുംതോട്ടം ചെവിടംപൊയില്‍ മഠത്തില്‍ അബ്ദുല്‍ നാസറിന്റെ ഭാര്യ ഫൗസിയ (40) ഇരുവൃക്കകളും തകരാറിലായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

 കഴിഞ്ഞ എട്ടുമാസത്തോളമായി ഡയാലിസിസ് ചെയ്തു വരികയാണ്.

ഉടന്‍ ഒരു വൃക്ക മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കൂവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ള ഒരാളുടെ വൃക്ക സ്വീകരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ആവശ്യമായ ഭീമമായ തുക കണ്ടെത്താന്‍ നിര്‍ധനരായ ഫൗസിയയുടെ കുടുംബത്തിന് സാധിക്കില്ല. 

കൂലിപ്പണിക്ക് പോവുന്ന ഭര്‍ത്താവിന് ലഭിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് രണ്ട് വയസ്സുള്ള കൈക്കുഞ്ഞടക്കം രണ്ട് കുട്ടികളുള്ള  കുടുംബം കഴിഞ്ഞുപോവുന്നത്. വൃക്കമാറ്റിവെക്കലിനും തുടര്‍ ചികിത്സകള്‍ക്കുമായി  ഏതാണ്ട് 30 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 

കുടുംബത്തിന്റെ പ്രയാസം മനസ്സിലാക്കി നാട്ടുകാരും സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരും ചേര്‍ന്ന് ചെവിടംപൊയില്‍ ഫൗസിയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. 

ബഹു.എം.കെ.രാഘവന്‍ എം.പി, എം.എല്‍.എമാരായ കാരാട്ട് റസാഖ് , പുരുഷന്‍ കടലുണ്ടി, മുന്‍ എം.എല്‍.എ മാരായ സി.മോയിന്‍കുട്ടി, വി.എം ഉമ്മര്‍മാസ്റ്റര്‍, ഡോ.അബ്ദുസബൂര്‍ ബാഹസന്‍ അവേലത്ത്, എ.കെ.ഗോപാലന്‍, നജീബ് കാന്തപുരം, താര അബ്ദുറഹിമാന്‍ ഹാജി, നവാസ് ഈര്‍പ്പോണ, നാസര്‍ സഖാഫി എന്നിവര്‍ മുഖ്യരക്ഷാധികാരികളും ഗ്രാമപഞ്ചായത്തംഗം പി.പി അബ്ദുല്‍ ഗഫൂര്‍ (ചെയര്‍മാന്‍), പി.കെ.സി മുഹമ്മദ്, എന്‍.കെ.ഭരതന്‍, അസീസ് മാസ്റ്റര്‍, അയമുഹാജി, പി.കെ.മൊയ്തീന്‍ഹാജി, നെല്ലി മുഹമ്മദ് (വൈസ് പ്രസിഡന്റുമാര്‍), കെ.കെ.ഉമ്മര്‍ (കണ്‍വീനര്‍), എന്‍.പി സലാം, എം.കെ.ഗഫൂര്‍, മജീദ് ചക്കിട്ട, നിസാര്‍ സഖാഫി (ജോ.കണ്‍വീനര്‍മാര്‍), എം.പി മജീദ് (ട്രഷറര്‍) എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍. 

സഹായ കമ്മിറ്റിയുടെ പേരില്‍ രണ്ട് ബേങ്കുകളിൽ എകൗണ്ട് തുടങ്ങിയിട്ടുണ്ട് താഴെ കൊടുക്കുന്നു ..

ഫൗസിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെങ്കില്‍ നിങ്ങളുടെ എല്ലാവരുടെയും സാമ്പത്തിക സഹായവും സഹകണങ്ങളും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ചെയര്‍മാന്‍ പി.പി.അബ്ദുല്‍ ഗഫൂര്‍-9846043221.
കണ്‍വീനര്‍ കെ.കെ.ഉമ്മര്‍ 7909201000
ട്രഷറര്‍-എം.പി.അബ്ദുല്‍ മജീദ്- 9744891779


Post a comment

Whatsapp Button works on Mobile Device only