29 August 2019

കോഴിക്കച്ചവടക്കാർ അധിക വില ഈടാക്കുന്നതായി പരാതി ഉയരുന്നു(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)


 ഓമശ്ശേരി: സമീപ പ്രദേശങ്ങളിലെല്ലാം കോഴിയിറച്ചിക്ക് 120 ഉം 130 ഉം രൂപയായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഓമശ്ശേരിയിലെ കോഴിക്കച്ചവടക്കാർ നാട്ടുകാരുടെ അധിക പണമീടാക്കുന്നതായി പരാതി ഉയരുന്നു. മുക്കത്ത് കോഴിയിറച്ചിക്ക് കിലോക്ക് 130 ഉം കൂടത്തായി 120 ഉം തിരുവമ്പാടി 120 ഉം ആയിരിക്കേ ഓമശേരി ദിവസങ്ങളായി 160 ഉം 150ഉം രൂപ വാങ്ങുന്നു. ഇതിനു മുമ്പും പലതവണ ഓമശ്ശേരിയിൽ ഇത്തരം പ്രവണത ഉണ്ടായിട്ടുണ്ട്. കോഴിക്കച്ചവടക്കാർക്ക് തോന്നിയ വിലക്കാണ് കോഴി ഇറച്ചി വിറ്റഴിക്കുന്നത്. തോന്നുന്ന രീതിയിൽ വില നിശ്ചയിച്ച് വിൽപന നടത്തുന്നതിൽ അധികൃതർക്ക് മിണ്ടാട്ടവുമില്ല. എങ്ങുമില്ലാത്ത തോന്നിയ രീതിയിലുള്ള വില വർദ്ധനവിനെതിരേ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുകയാണ്.


Post a comment

Whatsapp Button works on Mobile Device only