29 August 2019

നിയന്ത്രണംവിട്ട വാൻ അടുക്കളപ്പുരയിലേക്ക് ഇടിച്ചുകയറി(വിഷൻ ന്യൂസ്‌ 29/08/2019)
(VISION NEWS 29 August 2019)




ഓമശ്ശേരി:മുടൂർ നിയന്ത്രണംവിട്ട വാൻ ഇടിച്ചുകയറി മുടൂർ സത്യപാലന്റെ വീട്ടിലെ അടുക്കളപ്പുര തകർന്നു. ബുധനാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. താമരശ്ശേരിയിൽനിന്ന് മുക്കം ഭാഗത്തേക്ക്‌ പോകുകയായിരുന്ന വാൻ മുൻവശത്തെ വാഹനത്തെ മറികടക്കാൻ ശ്രമിക്കവേയാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന വാഹനം കണ്ടപ്പോൾ പെട്ടെന്ന് നിർത്തിയപ്പോഴാണ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ പറഞ്ഞു.
അപകടസമയത്ത് ആരും അടുക്കളയിൽ ഇല്ലാത്തതിനാൽ ദുരന്തമൊഴിവായി. നിയന്ത്രണംവിട്ട വാൻ സമീപത്തെ വെദ്യുതത്തൂണും തകർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. 





കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ഓമശ്ശേരി- താമരശ്ശേരി റൂട്ടിൽ അപകടം പതിവാകുന്നതായി പരാതിയുണ്ട്. വാഹനങ്ങളുടെ വേഗത കുറയ്ക്കാനാവശ്യമായ മുന്നറിപ്പ് ബോർഡുകൾ ഉൾപ്പെടെയുള്ള സുരക്ഷാസംവിധാനം പ്രദേശത്ത് ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു


Post a comment

Whatsapp Button works on Mobile Device only