01 September 2019

ഹോം ലൈബ്രറി ഉദ്ഘാടനം(വിഷൻ ന്യൂസ്‌ 01/09/2019)
(VISION NEWS 01 September 2019)




 കൊടുവള്ളി, കരുവൻപൊയിൽ          'നല്ല നാളേക്ക് നല്ല വായന ' എന്ന സന്ദേശവുമായി വിദ്യാർഥികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ കരുവൻപൊയിൽ ജി.എം.യു.പി സ്കൂൾ ആവിഷകരിച്ച ഹോം ലൈബ്രറി ഉദ്ഘാടനം കൊടുവള്ളി എ.ഇ.ഒ ശ്രീ.വി മുരളീകൃഷ്ണൻ നിർവഹിച്ചു. ഡിവിഷൻ കൗൺസിലർ വായോ ളി മുഹമ്മദ് മാസ്റ്റർ മുഖ്യാതിഥി ആയിരുന്നു.പി ടി.എ പ്രസിഡണ്ട് ടി.പി അബ്ദുന്നാസിറിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇ.അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.  ടി.പി അബ്ദുന്നാസർ, മുൻ എ.ഇ.ഒ ടി.പി അബ്ദുൽ മജീദ്, ഇ.അബ്ദുന്നാസർ, എ.വി ബീന, ഖമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.പി.ശ്രീജ സ്വാഗതവും ടി. സുനിൽ കുമാർ നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only