02 September 2019

രാജ്യപുരസ്കാര തിളക്കവുമായി പി.വി.എസ് പബ്ലിക് സ്കൂൾ(വിഷൻ ന്യൂസ്‌ 02/09/2019)
(VISION NEWS 02 September 2019)




കൊടുവള്ളി: പി.വി.എസ് പബ്ലിക് സ്ക്കൂൾ എട്ടാം തരം വിദ്യാർത്ഥിനിയായ ആലിയ ഫാത്തിമ ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  രാജ്യ പുരസ്കാർ അവാർഡിന് അർഹയായി. പ്രിൻസിപ്പാൾ ഡാർലി ഷാര ചെറിയാന് എക്സലൻസ് അവാർഡും ഗൈഡ് കെ.പി ബീഷ്മയ്ക്ക് മെഡൽ ഓഫ് മെറിറ്റും ലഭിച്ചു.

കൊച്ചി ഗ്രീറ്റ് സ് പബ്ലിക് സ്ക്കൂളിൽ നടന്ന അവാർഡ് മീറ്റിൽ കേരള ഗവർണർ പി.സദാശിവ ത്തിൽ നിന്നാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്.

അവാർഡ് വിതരണ ചടങ്ങിൽ ഹിന്ദുസ്ഥാൻ സ്കൗട്ട്  ആൻഡ്  ഗൈഡ്സ് സംസ്ഥാന ചീഫ് കമ്മീഷണർ എം. അബ്ദുൾ നാസർ അധ്യക്ഷത വഹിക്കുകയും സി.ബി.എസ്.ഇ ന്യൂഡൽഹി അസിസ്റ്റന്റ് സെക്രട്ടറി മനീഷ് കുമാർ ത്യാഗി, എക്സിക്യുട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കിഷോർ സിങ് ചൗഹാൻ, സെക്രട്ടറി എം.ജൗഹർ,  ട്രഷറർ ഡോ. ദീപ ചന്ദ്രൻ ,
 ഗ്രീറ്റ് സ് സ്കൂൾ മാനേജർ അഡ്വ.സാബു തോമസ് എന്നിവർ പങ്കെടുക്കുകയും ചെയ്തു.

Post a comment

Whatsapp Button works on Mobile Device only