മദ്യത്തിനും മയക്കുമരുന്നിനും എതിരെ ജനകീയ കൂട്ടായ്മ യോഗം സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 02/09/2019)
കൊടുവള്ളി :REC റോഡിൽ പെറ്റമ്മൽ പ്രദേശത്ത്  മദ്യത്തിനും മയക്കുമരുന്നിനും എതിരായി രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ പ്രഥമ യോഗം താഴെ റോഡിൽ വെച്ച് ചേർന്നു.

മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ കർശനമായി നിയമനടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.കൊടുവള്ളി സർക്കിൾ ഇൻ സ്പെക്ടർ  ശ്രീ ചന്ദ്രമോഹനൻ യോഗം ഉദ്ഘാടനം ചെയ്തു റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി റഹീം അധ്യക്ഷനായിരുന്ന യോ ഗത്തിൽ വാർഡ് മെമ്പർ ശ്രീ   ശിവദാസൻ. സ്കൂൾ പ്രിൻസിപ്പൽ റഹീം മാസ്റ്റർ  പി ടി എ പ്രസിഡന്റ്  കുണ്ടുങ്ങര മുഹമ്മദ്  കെ കെ കാദർ സികെ ജലീൽ എന്നിവർ പ്രസംഗിച്ചു  നിസാം എൻ കെ നന്ദി പ്രകാശിപ്പിച്ചു ശേഷം നടന്ന പ്രധിഷേധ പ്രകടനത്തിൽ  പ്രദേശവാസികളും പങ്കെടുത്തു.

Powered by Blogger.
]]>