03 September 2019

സഹജീവി സ്നേഹത്തിന്റെ ഓണസദ്യയൊരുക്കി വിദ്യാപോഷിണി(വിഷൻ ന്യൂസ്‌ 03/09/2019)
(VISION NEWS 03 September 2019)



ഓമശ്ശേരി: വിദ്യാപോഷിണി.എ.എൽ.പി.സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ സ്കൂൾ വിദ്യാർഥികളായ അഫീഫും വിനയയും തങ്ങളുടെ സമ്പാദ്യക്കുടുക്ക കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
 സംഭാവന ചെയ്തപ്പോൾ ഇവരുടെ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകക്ക് വിദ്യാപോഷിണി സാക്ഷിയാവുകയായിരുന്നു.


ആഘോഷത്തോടനുബന്ധിച്ച് ഓണസദ്യ,പൂക്കളം, മത്സര പരിപാടികൾ എന്നിവ നടന്നു.


പരിപാടികൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ 


മാനേജർ.എ.കെ.അബ്ദുള്ള, ഹെഡ്മിസ്ട്രസ് ശ്രീജ.കെ.പി, പി.ടി.എ.പ്രസിഡണ്ട്. സി.കെ.ബഷീർ ഷാഹിന.കെ എന്നിവർ സംബന്ധിച്ചു.




Post a comment

Whatsapp Button works on Mobile Device only