02 September 2019

ഇനി പരാതിക്കാർ സ്റ്റേഷനിലേക്ക് പോകേണ്ട; അടിമുടി ഡിജിറ്റലാകാൻ ഒരുങ്ങി കേരള പൊലീസ്(വിഷൻ ന്യൂസ്‌ 02/09/2019)
(VISION NEWS 02 September 2019)



തിരുവനന്തപുരം: കേരള പൊലീസ് ഡിജിറ്റലാകുന്നു. നവംബറോടെ പൊലീസ് സേവനങ്ങളുടെ 95 ശതമാനവും ഡിജിറ്റലാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഡിജിറ്റല്‍ പൊലീസിങില്‍ രാജ്യത്ത് ഒന്നാമതാണ് കേരള പൊലീസ്. ജനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്കു വരുന്നതിനു പകരം പൊലീസിനെ പൂര്‍ണമായും ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമം. നവംബറോടെ 95 ശതമാനം പൊലീസുമായുള്ള ഇന്ററാക്ഷന്‍ മൊബൈലിനെ കേന്ദ്രീകരിച്ചാകുമെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

ജനങ്ങള്‍ പൊലീസ് സ്റ്റേഷനിലേക്കു പോകേണ്ട. എഫ്‌ഐആര്‍ ഉള്‍പ്പെടെ സേവനങ്ങളാണ് ഡിജിറ്റലാകുന്നത്. ജനമൈത്രി പൊലീസിങ് ഉൾപ്പടെ 14 സേവനങ്ങള്‍ മൊബൈല്‍ വഴിയാക്കും. അതേസമയം ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് പുതുക്കിയ പിഴ ഈടാക്കുന്നതിനു മുന്‍പ് ഒരാഴ്ചത്തെ ബോധവത്കരണം നടത്തുമെന്നും ഡിജിപി പറഞ്ഞു.

ട്രാഫിക് നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കുന്നതിനു മുന്‍പ് ജനങ്ങളെ ബോധവത്കരിക്കും. പിഴ അടക്കമുള്ള കാര്യങ്ങളില്‍ ജനങ്ങളില്‍ അവബോധമുണ്ടാക്കും. ആദ്യ ഒരാഴ്ച ബോധവത്കരണം.

90 ശതമാനവും നിയമം അനുസരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ കേരള പൊലീസിനായി ലബോറട്ടറി സൗകര്യങ്ങളുള്ള ബസ് ഉടൻ എത്തിക്കുമെന്നും ഡിജിപി പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only