ഓണാഘോഷം പൊതു പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി(വിഷൻ ന്യൂസ്‌ 02/09/2019)പുത്തൂർ : പുത്തൂർ ഗവ  യു. പി സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം പൊതു പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി 
സ്കൂളിലെ വിദ്യാർത്ഥികൾക്ക് പുറമെ  അംഗനവാടി കുട്ടികൾ,രക്ഷിതാക്കൾ,നാട്ടുകാർ അടക്കം നാനൂറോളം പേർ പങ്കെടുത്തു 
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സക്കീന ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ്‌കുട്ടി ഹാജി,
 ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഗ്രെസി നെല്ലിക്കുന്നേൽ,അജിതകുമാരി,വസന്ത രാജേന്ദ്രൻ,റഫീനത്തുള്ളഖാൻ.സുഹറാബി,ഗിരിജാസുമോദ്,പഞ്ചായത്ത് സെക്രട്ടറി നവാസ് ശമീം ടി കെ,പഞ്ചായത്ത്,വില്ലേജ്,പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥർ എന്നിവർ ആശംസ അറിയിക്കാൻ എത്തിയതും പരിപാടിക്ക് മാറ്റ് കൂട്ടി
 വിദ്യാർത്ഥികളുടെ വിവിധ കലാ പരിപാടികൾ, വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓണപ്പതിപ്പ് മാഗസിൻ പ്രകാശനം,പ്രളയ ദുരിതാശ്വാസ നി ധിയിലേക്കുള്ള ഫണ്ട്‌ ശേഖരണ ഉദ്ഘാടനം, എന്നിവനടന്നു. 


 പി ടി എ പ്രസിഡന്റ്‌ പി വി സാദിഖ്  ഉത്ഘാടനം ചെയ്തു 
 പ്രധാന അധ്യാപകൻ പി എ ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു
  നാടിന്റെ വളർച്ചക്ക് ഞാനും എന്ന പ്രമേയത്തിൽ സ്കൂൾ ലീഡർ സഹൽനാ സിറാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 സുരേഷ് മാസ്റ്റർ, എൻ വി അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും വിഭവ സമൃദ്ധമായ സദ്ദ്യ നൽകി

 പി ടി എ, എം പി ടി എ എസ് എം സി,
 ഭാരവാഹികൾ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Powered by Blogger.
]]>