എസ് വൈ എസ് സാന്ത്വനം ആംബുലൻസ് നാടിന് സമർപ്പിച്ചു(വിഷൻ ന്യൂസ്‌ 02/09/2019)
ഓമശ്ശേരി:ഓമശ്ശേരി യൂണിറ്റ് എസ് വൈ എസ് സാന്ത്വനം ആംബുലൻസ് സർവീസ് നാടിന് സമർപ്പിച്ചു.
ഓമശ്ശേരി ടൗണിൽ വെച്ച് നടന്ന പരിപാടിയിൽ സ്ഥലം എംഎൽഎ കാരാട്ട് റസാഖ് ആംബുലൻസ് സമർപ്പണം നടത്തി. പ്രളയദുരന്ത ദിനങ്ങളിൽ സംസ്ഥാന വ്യാപകമായി എസ് വൈ എസ് എസ് നടത്തിയ സേവനപ്രവർത്തനങ്ങൾ  മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ  സജീവമായി ഇടപെട്ട കെപി ബഷീറിനെ ചടങ്ങിൽ എംഎൽഎ ആദരിച്ചു.


ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹ്മാൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ്കുട്ടി ഹാജി ,വാർഡ് മെമ്പർ ഭാസ്കരൻ മാസ്റ്റർ ,ഇബ്രാഹിംകുട്ടി അഹ്സനി അബൂബക്കർ നിസാമി ഒ കെ നാരായണൻ, ഷമീർ എം കെ , സി ഇബ്രാഹിം മുസ്‌ലിയാർ , കെ സി അബ്ദുറഹിമാൻ, ജലീൽ സഖാഫി ,ഡോക്ടർ സലാം സഖാഫി, അഹമ്മദ് കുട്ടി എംപി ,ആർ കെ മൊയ്തീൻ, കെ വി അബ്ദുറഹ്മാൻ സഖാഫി ജമാൽ  കെ കെ തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് ബഷീർ സി സ്വാഗതവും സലാം കെ കെ നന്ദിയും പറഞ്ഞു


Powered by Blogger.
]]>