Your Image Name

ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ഭവന നിർമ്മാണ സഹായം കൈമാറി.(വിഷൻ ന്യൂസ് 02/09/2019)





ഓമശ്ശേരി:കൂടത്തായി ഗ്ലോബൽ കെ.എം.സി.സിയുടെ സഹകരണത്തോടെ കൂടത്തായി രണ്ടാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി നിർധന കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന് ഓമശ്ശേരി പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.സാമ്പത്തിക സഹായം കൈമാറി.

ഓമശ്ശേരി ലീഗ് ഹൗസിൽ മണ്ഡലം മുസ് ലിം ലീഗ് വൈ:പ്രസിഡണ്ട് യു.കെ.അബു ഹാജി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.വൈ:പ്രസിഡണ്ട് തടായിൽ അബു ഹാജി അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ടി.മൊയ്തീൻ കോയ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.മുൻ പ്രസിഡണ്ട് യു.കെ.ഹുസൈൻ പദ്ധതി വിശദീകരിച്ചു.

ബ്ലോക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി,പഞ്ചായത്ത് മുസ് ലിം ലീഗ് വൈ: പ്രസിഡണ്ട് പി.വി.സ്വാദിഖ്,മണ്ഡലം മുസ് ലിം യൂത്ത് ലീഗ് ട്രഷറർ സി.കെ.റസാഖ് മാസ്റ്റർ കൈവേലി മുക്ക്,പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സൈനുദ്ദീൻ കൊളത്തക്കര,വൈ: പ്രസിഡണ്ട് പി.അബ്ദുൽ ലത്വീഫ് ആലിൻതറ,പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.ഭാരവാഹികളായ യു.കെ.ഉമർ ഓമശ്ശേരി,എം.അബൂബക്കർ വെണ്ണക്കോട്,പി.പി.ശരീഫ് കോളിക്കടവ്,ടി.നിസാർ ആലിൻതറ,കൂടത്തായി രണ്ടാം വാർഡ് മുസ് ലിം ലീഗ് പ്രസിഡണ്ട് മുജീബ് കൂളിക്കുന്ന്,ജഅഫർ പള്ളിക്കണ്ടി,ഓമശ്ശേരി ടൗൺ മുസ് ലിം യൂത്ത് ലീഗ് പ്രസിഡണ്ട് എ.കെ.അഷ്റഫ്,കെ.ടി.എ.ഖാദിർ അമ്പലക്കണ്ടി, വി.കെ.അബു ഓമശ്ശേരി,സി.ടി.അഷ്റഫ്,ഗഫൂർ പുൽപറമ്പിൽ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി.കോ-ഓർഡിനേറ്റർമാരായ പി.പി.ഫസലു റഹ്മാൻ കൂടത്തായി സ്വാഗതവും ടി.അഷ്റഫ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.

കഴിഞ്ഞ റമദാനിൽ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നിരാലംബരായവർക്ക് നിർമ്മിച്ചു നൽകുന്ന മൂന്ന് വീടുകൾക്ക് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി. ഇതിനകം സാമ്പത്തിക സഹായം കൈമാറി.അവശതയനുഭവിക്കുന്ന പ്രവാസികൾക്കും മുൻ പ്രവാസികൾക്കുമുള്ള സഹായവും ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും ക്ഷേമ പദ്ധതിയിലുൾപ്പെടുത്തി വിതരണവും ചെയ്തു.
Powered by Blogger.
]]>