ഓണമെന്ന കേരളത്തനിമക്ക് തിളക്കമേറ്റി എം ജെ ഹയർ സെക്കന്ററി സ്‌കൂൾ(വിഷൻ ന്യൂസ്‌ 02/09/2019)
എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ വർണ ശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം കൊണ്ടും വിവിധ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായ പരിപാടികൾ ഓണാഘോഷ തനിമകൾ നിലനിർത്തുന്നതായി. പൂക്കളമൊരുക്കിയിരുന്നു.  മാവേലി സന്നിഹിതനായി.
സ്വാദിഷ്ടമായ പായസം വിതരണം ചെയ്തു. 
ഉറിയടി, വടം വലി, സുന്ദരിക്ക് പൊട്ടു കുത്തൽ, കസേര കളി, ലെമൺ സ്പൂൺ എന്നീ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് പി എം ബുഷ്‌റ ടീച്ചർ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഡെപ്യുട്ടി എച് എം ഒ പി അബ്ദുറഹ്മാൻ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി യു കെ റഫീഖ്, എൻ കെ അബ്ദുൽ മജീദ്, എൻ എ വഹീദ, നിഷ എ, ഷബീർ ചുഴലിക്കര, ഇൻസാഫ്, അബ്ദുൽ മുജീബ് കെ എന്നിവർ നേതൃത്വം നൽകി
Powered by Blogger.
]]>