നാട്ടുപൂക്കളുടെ നൈർമ്മല്യവും ഡിജിറ്റൽ പൂക്കളത്തിന്റെ വിസ്മയവും തീർത്ത്ഓണസദ്യയുമൊരുക്കി ആവിലോറ എം.എം ഏ.യു.പി സ്ക്കൂളിൽ ഓണാഘോഷം നടത്തി(വിഷൻ ന്യൂസ്‌ 03/09/2019)
കൊടുവള്ളി അവിലോറ തുമ്പയും, ചെണ്ടുമല്ലിയും, കാക്കപ്പൂവും  ചെമ്പരത്തിയും, തെച്ചിയും മന്ദാരവും മുളളിൻ പൂവുമെല്ലാം കുഞ്ഞു മനസ്സിൽ വിരിഞ്ഞ  ഭാവനയിൽ മനോഹരമായ പൂക്കളമായി മുപ്പതോളം ക്ലാസുകളിൽ നിറചാർത്ത്തന്നെ സൃഷ്ടിച്ചു.


        ഒരു ക്ലാസിൽ നിന്ന് മൂന്ന് കുട്ടികൾ വീതം പങ്കെടുത്ത ഡിജിറ്റൽ പൂക്കള മത്സരം ഐ.ടി യുടെ പുതു സാധ്യതകൾ ഉപയോഗപ്പെടുത്തി വർണ്ണ വിസ്മയം തന്നെ തീർത്തു.
    ഓണക്കവിതകൾ, പാട്ടുകൾ എന്നിവ ഓരോ ക്ലാസിലേയും കുട്ടികൾ കണ്ടെത്തി പൊതുവേദിയിൽ അവതരിപ്പിച്ചു.  ഓണത്തിന്റെ ഐതിഹ്യം  പൂക്കൾ, പാട്ടുകൾ എന്നിവ ഉൾപ്പെടുത്തി ഓരോ ക്ലാസിലും തത്സമയ ചാർട്ട് നിർമ്മാണം മത്സരം നടന്നു.
      നാട്ടുപൂക്കൾ, കേരളീയ സംസ്കാരം,  എന്നിവ ഉൾപ്പെടുത്തിയ കേരളീയ ഓണം ക്ലിസ് , ആശംസാ കാർഡ് നിർമ്മാണം എന്നിവയും നടന്നു.
       ഓണസദ്യയുടെ എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തി പി.ടി.എ, മാതൃസമിതി , പൂർവ്വ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി നടത്തിയ ഓണസദ്യ വേറിട്ട അനുഭവം തന്നെ തീർത്തു.
 വിദ്യാർത്ഥികളുടെ കലാപരി പാടികൾ പരിപാടിക്ക് മാറ്റുകൂട്ടി
Powered by Blogger.
]]>