03 September 2019

ട്രാഫിക് പരിഷ്‌കാരം വരുന്നു; ഗതാഗത കുരുക്കഴിക്കാനുറച്ച് കൊടുവള്ളി(വിഷൻ ന്യൂസ്‌ 03/09/2019)
(VISION NEWS 03 September 2019)




കൊടുവള്ളി: ഗതാഗത കുരുക്കഴിക്കാന്‍ കൊടുവള്ളി ട്രാഫിക് പരിഷ്‌കാരത്തിനൊരുങ്ങുന്നു. ചൊവ്വാഴ്ച ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കഴിക്കാനും ട്രാഫിക് പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനുമായി നിര്‍ണായക തീരുമാനങ്ങളാണെടുത്തത്.

കെഎംഒ ഓര്‍ഫനേജ് മുതല്‍ പഴയ പോസ്റ്റ് ഓഫിസിന് മുന്‍വശത്തെ ബസ് സ്റ്റോപ്പ് വരെ റോഡിന് ഇരുവശത്തേയും പാര്‍ക്കിംങ് ഒഴിവാക്കും. മാര്‍ക്കറ്റ് റോഡില്‍ പ്രവേശിച്ച് ആര്‍ഇസി.റോഡ് വഴി പോവേണ്ട വാഹനങ്ങള്‍ നേരെ മുക്കിലങ്ങാടി വരെ പോയി അവിടെ നിന്നും ബൈപ്പാസ് റോഡ് ആര്‍ഇസി റോഡിലേക്ക് കയറണം. ദേശീയപാതയിലൂടെ വയനാട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ നരിക്കുനി റോഡ് ജംങ്ഷനില്‍ നിര്‍ത്തുന്നത് ഒഴിവാക്കി കൊടുവള്ളി സഹകരണ ബാങ്ക് കെട്ടിടത്തിന് സമീപത്തേക്ക് മാറ്റും.

ടൗണിലെ നിലവിലെ സ്്റ്റാന്റുകള്‍ പുനര്‍നിര്‍ണ്ണയിക്കുയും ചെയ്യും. ഓപ്പണ്‍ സ്റ്റേജ് പരിസരത്ത് സിഗ്‌നല്‍ ലൈറ്റ് സ്ഥാപിക്കുന്നതും, കോഴിക്കോട് ഭാഗത്ത് നിന്നും താമരശേരി ഭാഗത്തേക്ക് വരുന്ന ചെറിയ വാഹനങ്ങള്‍ സിറാജ് ബൈപ്പാസ് റോഡ് വഴി കടത്തിവിട്ടുന്നത് സംബന്ധിച്ച് പഠിക്കുകയും, പുതിയ പാര്‍ക്കിംങ് കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്യും.

നഗരസഭ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപ്പൊയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍ കൊടുവള്ളി പൊലിസ് ഉദ്യോഗസ്ഥര്‍, പൊതുമരാമത്ത് എക്‌സിക്യുട്ടിവ് എഞ്ചിനിയര്‍, കൊടുവള്ളി ജോയിന്റ് ആര്‍.ടി.ഒ, കൊടുവള്ളി വില്ലേജ് ഓഫിസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only