കുഞ്ഞിളം കൈകൾ കൊണ്ടൊരു സ്നേഹപ്പൂക്കളം(വിഷൻ ന്യൂസ്‌ 03/09/2019)


ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത് ഏഴാം വാർഡ് മേലാനിക്കുന്നത്ത്  അംഗൻവാടിയിൽ കുട്ടികളും രക്ഷിതാക്കളും ടീച്ചർമാരും തീർത്ത ഓണപ്പൂക്കളം ശ്രദ്ധേയമായി. വിവിധ കലാ പരിപാടികളും സദ്യയുമൊരുക്കി. 


ഓമശ്ശേരി ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. വി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അംഗനവാടി വർക്കർ പി. വി ബുഷ്‌റ അധ്യക്ഷം വഹിച്ചു. വാദിഹുദ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എ. പി മൂസ, ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ സുൽഫിക്കർ അമ്പലക്കണ്ടി, വിദ്യാപോഷിണി എച് എം ഇൻചാർജ് കെ. വി ഷമീർ, സിദ്ധീക്ക് മാസ്റ്റർ, ലിജീഷ്, എ. കെ വത്സല സംസാരിച്ചു.

Powered by Blogger.
]]>