സുന്നീ നേതാവും എസ് കെ എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഇബ്രാഹിം ഫൈസി ജെഡിയാര്‍ നിര്യാതനായി(വിഷൻ ന്യൂസ്‌ 03/09/2019)കാസര്‍കോട്: പ്രമുഖ സുന്നീ നേതാവും എസ്.കെ.എസ്.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും , കാസറഗോഡ് ജില്ലാപ്രസിഡന്റുമായ ഇബ്രാഹിം ഫൈസി ജെഡിയാര്‍ (38) നിര്യാതനായി.

ഇന്നു(03/09/2019) പുലര്‍ച്ചെ മൂന്നരമണിയോടെ ചെങ്കളയിലെ  വസതിയിൽ വെച്ചായിരുന്നു അന്ത്യം.

അർബുദ രോഗത്തെ  തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

ജില്ലയിലെ മികച്ച സുന്നീ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം വിവിധ മഹല്ലുകളില്‍ ഖത്തീബായും സദര്‍ മുഅല്ലിമായും സേവനം അനുഷ്ഠിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ എസ്.കെ.എസ്.എസ്.എഫ് ശംസുല്‍ ഉലമാ അവാര്‍ഡിനും അര്‍ഹനായിരുന്നു.

ഭാര്യ: അനീസ.

മക്കള്‍: ഹദിയ (എട്ട്), മുഹമ്മദ് നബ്ഹാന്‍ (നാല്).
 
ഖബറടക്കം ഇന്ന് (03-09-2019-ചൊവ്വാഴ്ച) ഉച്ചക്ക് രണ്ടുമണിയോടെ ചെങ്കള ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Powered by Blogger.
]]>