ഫ്ളക്സ് നിരോധനം പിൻവലിക്കുക :സൈൻ പ്രിന്റിംഗ് ഇൻഡസ്ട്രീസ് അസോസിയേഷൻ കലക്ടറേറ്റ് മാർച്ച് നടത്തി.(വിഷൻ ന്യൂസ്‌ 03/09/2019) കോഴിക്കോട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ശ്രീ: ടി നസറുദ്ദീൻ ഉദ്ഘാടനം ചെയ്തു.SPIA സംസ്ഥാന വൈസ് പ്രസിഡന്റ് എൻ വി പ്രസാദിന്റെ  അധ്യക്ഷതയിൽ  K.V.V.E.S സംസ്ഥാന സെക്രട്ടറി സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി,


SPIA യുടെ സംസ്ഥാന ജോയിൻ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് (ഓമശ്ശേരി) ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു,  SPIA  ജില്ലാ പ്രസിഡന്റ് ജയ്സൽ പുല്ലാളൂർ സ്വാഗതവും,   SPIA യുടെ മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ നന്ദിയും പറഞ്ഞു.
...........................................
ഫ്ലക്സ് എന്ത് പാരിസ്ഥിതിക പ്രശ്നമാണ് ഉണ്ടാക്കുന്നത് എന്നത് മനസിലാകുന്നില്ല.

 മിഠായി കവറുകൾ, ലൈസ് പാക്കറ്റുകൾ, പോളിത്തീൻ ഷീറ്റുകൾ
പ്ലാസ്റ്റിക് ബോട്ടിലുകൾ ഇവയാണ് മാലിന്യമായി കാണാറുള്ളത്

സാധാരണക്കാരന്റെ പരസ്യ ഉപാധിയാണ് ഫ്ലക്സ് ബോർഡുകൾ,
2500 ൽ പരം യൂണിറ്റുകളുണ്ട്.
2 ലക്ഷത്തിൽ അധികം ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും
ഈ മേഖലയിൽ പണിയെടുക്കുന്നു '

പരസ്യ ബോർഡുകൾ ( ഓഡിങ് ഉൾപെടെ ) ചിലവുചുരുങ്ങിയ മികച്ച പ്രചരണ ഉപാധിയാവുമ്പോൾ വൻകിട ദൃശ്യ മാധ്യമ കോർപ്പറ്റുകൾ പ്രിന്റഡ്മാധ്യമങ്ങളും ഈ മേഖലെയെ തകർക്കാനുള്ള അജണ്ടയാണ് ഇപ്പോൾ വന്ന നിരോധനം.
ചൂട്ടു പിടിച്ചത് അവർ തന്നെ മെനെഞ്ഞെടുത്ത പാരിസ്ഥിതികവാധികളും;

.നിരോധനത്തിലൂടെ കടമെടുത്തും, ഉള്ളതെല്ലാം വിറ്റു പെറുക്കിയും യൂണിറ്റുകൾ ആരംഭിച്ചവരും, വർഷങ്ങളായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരും ഇനിയെന്ത് എന്ന് നിരാശയിലാണ്.

പുതിയ കാലത്തിന്റെ ടെക്നോളജിയാണ്
പ്രിന്റിംഗ് മെഷീനുകൾ, അതിനെ നിരോധിക്കുന്നത് മൂഡമായ തീരുമാനമായേ ഇതിനെ കാണാൻ കഴിയു...

റീ സൈക്കിൾ ചെയ്യാനുള്ള സാധ്യത നിലനിൽക്കെ അത്തരത്തിലുള്ള 
ആലോചനയിലേക്കും, സമവായത്തിലേക്കും,നടപടികളിലേക്കും ശ്രമം നടത്താതെ പൂർണ്ണ നിരോധത്തിലൂടെ ഈ മേഖലെയെ തകർക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധമുയരണം
Powered by Blogger.
]]>