കൊടുവള്ളി നഗരസഭയുടെ അറിയിപ്പ്(വിഷൻ ന്യൂസ്‌ (03/09/2019)
കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ  03.09.2019 രാവിലെ 11 മണിക്ക് ചേർന്ന യോഗ തീരുമാനപ്രകാരം കൊടുവള്ളി  അങ്ങാടിയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന്,  ടൗണുമായി ബന്ധപ്പെട്ട വാർഡ്  കൗൺസിലർമാർ,   വിവിധ  രാഷ്ട്രീയ പാർട്ടി- മോട്ടോർ തൊഴിലാളി യൂണിയൻ- വ്യാപാരിവ്യവസായി സമിതികൾ - ഗോൾഡ് & മർച്ചന്റ് അസോസിയേഷൻ,  ബിൽഡിംഗ് ഓണേഴ്‌സ് കമ്മിറ്റി, എന്നിവയിലെ  ഓരോ പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ യോഗം 04.09.2019 നു 3.00 മണിക്ക് നഗരസഭ മീറ്റിംഗ് ഹാളിൽ വെച്ച് ചേരുകയാണ്.  പ്രസ്തുത യോഗത്തിൽ മേൽപ്പറഞ്ഞ സംഘടനകളുടെ ഓരോ പ്രതിനിധികളും ടൗണുമായി ബന്ധപ്പെട്ട  വാർഡിലെ കൗൺസിലർമാരും കൃത്യസമയത്ത്  പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ചെയർപേഴ്സൺ 
കൊടുവള്ളി നഗരസഭ
Powered by Blogger.
]]>