സ്റ്റീവ് ഇര്‍വിന്‍ ചരമദിനം.ഇന്നലെകളിലെ ഇന്ന്അറിയുവാൻ(വിഷൻ ന്യൂസ്‌ 04/09/2019)

ഇന്നലെകളിലെ ഇന്ന് അറിയുവാൻ

‘ദ ക്രോക്കൊഡൈല്‍ ഹണ്ടര്‍’ എന്ന അപരനാമത്തില്‍ പ്രസിദ്ധനായ സ്റ്റീവ് ഇര്‍വിന്‍,(ജനനം22 ഫെബ്രുവരി 1962
മരണം4 സെപ്റ്റംബർ 2006) ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍, ജന്തുശാസ്ത്രജ്ഞന്‍, ഹെര്‍പ്പറ്റോളജിസ്റ്റ് എന്നീ നിലകളില്‍ പ്രാവീണ്യം തെളിയിച്ച വ്യക്തിയാണ്. ജന്തുക്കള്‍ക്കും ഉരഗങ്ങള്‍ക്കുമിടയിലുള്ള ഇര്‍വിന്റെ ജീവിതം ലോകത്തിനു മുന്‍പില്‍ പ്രകൃതിയുടെയും അതിലെ ജീവജാലങ്ങളുടെയും മാസ്മരികത തുറന്നു കാട്ടി.1992 ല്‍ ഒരു ഓസ്ട്രേലിയന്‍ ടെലിവിഷനു വേണ്ടി അവതാരകനായി ദൃശ്യമാധ്യമലോകത്തെത്തിയ സ്റ്റീവ് വൈകാതെ അമേരിക്കന്‍ ടെലിവിഷനിലൂടെ ലോകപ്രശസ്തനായി. ഡിസ്കവറി, നാഷണല്‍ ജിയോഗ്രഫിക് , ബിബിസി തുടങ്ങിയ പ്രമുഖ ചാനലുകള്‍ സ്റ്റീവിന്‍റെ പരിപാടികള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്തു. പല ചാനലുകളും അവരുടെ ഒരു ദിവസം തന്നെ സ്റ്റീവിന്‍റെ പരിപാടികള്‍ക്കായി മാറ്റിവയ്ക്കാന്‍ തയ്യാറായി. പാമ്പിനെയും മുതലയെയുമെല്ലാം ഓടിച്ചിട്ടു പിടിക്കുന്ന കാട്ടിലെ കാണ്ടാമൃഗത്തിന്‍റെ വായില്‍ തലയിടുന്ന ഇര്‍വിന് ആരാധകര്‍ ദിനംപ്രതി വര്‍ദ്ധിച്ചു. ഒടുവില്‍ തന്‍റെ പ്രവര്‍ത്തികള്‍ അനുകരിക്കരുതെന്ന് ഓരോ തവണയും മുന്നറിയിപ്പു നല്‍കേണ്ട സ്ഥിതിയുമുണ്ടായി സ്റ്റീവിന് .20 വയസ്സായപ്പോഴേക്കും ഓസ്ട്രേലിയയിലെ അറിയപ്പെടുന്ന വ്യക്തിത്വമായി സ്റ്റീവ് മാറിയിരുന്നു. മനുഷ്യവാസമുള്ള പ്രദേശത്തു കുടുങ്ങിപ്പോകുന്ന ജീവികളെ നിഷ്പ്രയാസം രക്ഷപ്പെടുത്തുന്ന ആളെന്ന നിലയിലാണ് സ്റ്റീവ് പ്രശസ്തനായത്.വംശനാശം സംഭവിക്കാൻ സാധ്യതയുള്ള മൃഗങ്ങളെപ്പറ്റിയും വനനശീകരണത്തെപ്പറ്റിയും ഉള്ള തന്റെ ആകുലതകൾ ജനങ്ങളെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ പ്രധാന ദൗത്യങ്ങളിൽ ഒന്നായിരുന്നു.ഡിസ്കവറിക്കു വേണ്ടി ഓഷ്യന്‍സ് ഡെഡ്‌ലിയസ്റ്റ് എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ഇര്‍വിന്‍റെ അന്ത്യം. തിരണ്ടിയുടെ ഒരു നിമിഷത്തെ നീക്കം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയ സ്റ്റീവിന്‍റെ ഹൃദയത്തിലേക്ക് തിരണ്ടിവാല്‍ തുളച്ചു കയറി. കരയിലെത്തിക്കും മുന്‍പുതന്നെ സ്റ്റീവ് മരിച്ചു കഴിഞ്ഞിരുന്നു. 2007 ജനുവരിയില്‍ സ്റ്റീവിന്‍റെ അവസാന പരിപാടി ഡിസ്കവറി ടെലികാസ്റ്റ് ചെയ്തു. സ്റ്റീവിന്‍റെ മരണ ദൃശ്യങ്ങള്‍ പരിപാടിയിൽ നിന്നൊഴിവാക്കിയിരുന്നു.മരിച്ചു വർഷങ്ങൾ പിന്നിട്ടിട്ടും സ്റ്റീവ് ഇന്നും ജീവിക്കുന്നു... എല്ലാവരുടെയും ഓർമ്മകളിൽ. സാവോ ടോം മും,  ഗിനിയായും പുറത്തിറക്കിയ തപാൽ സ്റ്റാംപുകൾPowered by Blogger.
]]>