04 September 2019

നാരകശ്ശേരി ഉസ്താദ് സ്മാരകാ ഇസ്ലാമിക്ആർട്സ് കോളേജിൽ -മികവ്-2019- മാനേജ്മെന്റ്& സ്റ്റാഫ് ശില്പശാല സംഘടിപ്പിച്ചു(വിഷൻ ന്യൂസ്‌ 04/09/2019)
(VISION NEWS 04 September 2019)




ഓമശ്ശേരി മലയമ്മ: നാരകശ്ശേരി ഉസ്താദ് സ്മാരകാ ഇസ്ലാമിക്&ആർട്സ് കോളേജിൽ 'മികവ്-2019'  മാനേജ്മെന്റ്& സ്റ്റാഫ്  ശില്പശാല സംഘടിപ്പിച്ചു. 2019-20 വർഷത്തെ മത-ഭൗതിക - പാഠ്യേതര വിഷയങ്ങളിൽ പുതിയ കരിക്കുലത്തിന് യോഗം അന്തിമരൂപം നൽകി. ഒപ്പം ലാംഗ്വേജ് ക്ലബിന്റെ ഭാഗമായി 'മഹ്ഫിലെ -ഉറുദു' പ്രോഗ്രാം സംഘടിപ്പിക്കാനും തീരുമാനിച്ചു. കോളേജ് പ്രസിഡന്റ് മലയമ്മ അബൂബക്കർ ഫൈസി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പിസി യൂസുഫ് ഫൈസി അധ്യക്ഷനായി,അസീസ് മുസ് ലിയാർ, സലാം മാസ്റ്റർ മലയമ്മ ,മുസ്തഫ അശ്അരി,കെപി സാലിം അശ്അരി, ജാഫർ സാദിഖ് അശ്അരി,പിയം അബൂബക്കർ, റഊഫ് കെ,അബ്ദുല്ല മാസ്റ്റർ,ജുബൈർ അശ്അരി മടവൂർ  സംസാരിച്ചു

Post a comment

Whatsapp Button works on Mobile Device only