സഹചാരി സെന്റർ ആദ്യ ഘട്ട ഫണ്ട് സ്വീകരണം നാളെ(വിഷൻ ന്യൂസ്‌ 04/09/2019)



ഓമശ്ശേരി: താഴെ ഓമശ്ശേരിയിൽ ആധുനിക സംവിധാനത്തോടെ ആരംഭിക്കുന്ന സഹചാരി സെന്ററിന്റെ ശാഖ എസ് കെ എസ് എസ് എഫ് കമ്മിറ്റിൾ മുഖാന്തരം കലക്റ്റ് ചെയ്ത ഫണ്ടിന്റെ ആദ്യ ഗഡു സ്വീകരിക്കൽ നാളെ വ്യാഴം വൈകുന്നേരം 4 മണിക്ക് നിർമാണ സ്ഥലത്ത് വെച്ച് (താഴെ ഓമശ്ശേരിയിൽ ) *പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കും*. യൂണിറ്റിന് നൽകിയ കോട്ട പൂർത്തികരിച്ചവരെ സംഗമത്തിൽ ആദരിക്കും.നാസർ ഫൈസി കൂടത്തായി അദ്ധ്യക്ഷനാവും.മുക്കം മോയിമോൻ ഹാജി,യൂകെ അബ്ദുലത്തീഫ് മൗലവി,മലയമ്മ അബൂബക്കർ ഫൈസി, KNS മൗലവി,കുഞ്ഞാലൻ കുട്ടി ഫൈസി, യുകെ അബു, എ കെ അബ്ദുള്ള, ഒകെ  നാരായണൻ,യൂസുഫ് ഫൈസി,നൂറുദ്ധീൻ ഫൈസി മുണ്ടുപ്പാറ,പിടി മുഹമ്മദ് കാതിയോട് സംസാരിക്കും
Powered by Blogger.
]]>