04 September 2019

ഇനി പേടിക്കാതെ തീയണക്കാം നരിക്കുനി ഫയര്‍ സ്റ്റേഷനിലും ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട്(വിഷൻ ന്യൂസ്‌ 04/09/2019)
(VISION NEWS 04 September 2019)




നരിക്കുനി:പരിമിതികളില്‍ വീര്‍പ്പ് മുട്ടുന്ന നരിക്കുനി ഫയര്‍ഫോഴ്സിന് സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് ലഭിച്ചു. തീപ്പിടുത്തം ഉള്‍പ്പെടെയുള്ള ദുര്‍ഘട മേഖലകളില്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനും കഴിയുന്ന രീതിയിലുള്ള വസ്ത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. 


സ്വന്തം കെട്ടിടവും ആവശ്യത്തിന് ജീവനക്കാരുമില്ലെങ്കിലും മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന നരിക്കുനി ഫയര്‍ ഫോഴ്സിന് ആധുനിക രീതിയിലുള്ള ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട് അനുവദിച്ചത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും. 
ജീവനക്കാരുടെ ശാരീരികമായ സുരക്ഷയ്ക്കായി വിദേശ രാജ്യങ്ങളില്‍ ഫയര്‍ ഫോഴ്സ് ഉപയോഗിക്കുന്ന രീതിയിലുള്ള മൂന്ന് ആവരണമുള്ള ഫയര്‍ സ്യൂട്ടാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ഒരു സെറ്റിന് മുപ്പതിനായിരം രൂപയാണ് വില. ഇത് എളുപ്പത്തില്‍ ധരിക്കാനും യാതൊരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കാനുമാവും. വലിയ തീപ്പിടുത്തങ്ങള്‍ ഉണ്ടാവുമ്പോള്‍ വളരെ അടുത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്താനാവും.

Post a comment

Whatsapp Button works on Mobile Device only