കൊടുവള്ളിയിൽ ഇന്ന് മീറ്റിംഗ് കൂടിയ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ യോഗ തീരുമാനങ്ങൾ(വിഷൻ ന്യൂസ്‌ 04/09/2019)1. എം പി സി ഹോസ്പിറ്റൽ  മുതൽ കൊടുവള്ളി അൻസാരി സിൽക്‌സ്  വരെ ഇരുവശത്തും വാഹന പാർക്കിംഗ് നിരോധിക്കുന്നതിന്  തീരുമാനിച്ചു. 
2. ചുണ്ടപ്പുറം,  തലപ്പെരുമണ്ണ,  എൻഐടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മുക്കിലങ്ങാടിയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബൈപ്പാസ് റോഡിൽ കയറി പോകുന്നതിന് തീരുമാനിച്ചു.
3. ദീർഘദൂര ബസുകൾ (വയനാട് ഭാഗത്തേക്കുള്ളത്) ബസ് സ്റ്റാൻഡിന് മുൻവശത്ത് നിർത്തുന്നത് മാറ്റി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ മുൻവശത്ത് നിർത്തുന്നതിന്  തീരുമാനിച്ചു. 
4. നരിക്കുനി കൊടുവള്ളി റോഡിൽ ഓട്ടോറിക്ഷകൾ നിർത്തുന്നത് ഒഴിവാക്കുന്നതിന് തീരുമാനിച്ചു. 
5. കൊടുവള്ളി മാർക്കറ്റ് റോഡ് പള്ളിക്കടുത്ത് ഓട്ടോറിക്ഷകൾ നിർത്തുന്നത് ഒഴിവാക്കി ആസാദ് റോഡിൽ പാർക്കിംഗ് അനുവദിക്കുന്നതിന് തീരുമാനിച്ചു.
6. കൊടുവള്ളി ടൗണിൽ നിലവിലുള്ള വിവിധ സ്റ്റാന്റുകൾ  പുനർ നിർണയിക്കുന്നതിന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് സബ്  കമ്മിറ്റിയെ ചുമതലപ്പെടുത്തി.
7. സിറാജ് ബൈപ്പാസിലൂടെ  ചെറിയ വാഹനങ്ങൾ കടത്തി വിടുന്നതിന്  തീരുമാനിച്ചു. 
8. ബസ് സ്റ്റാൻഡിലേക്ക് വാഹനം കയറുന്നതും ഇറങ്ങുന്നതും ഇരുഭാഗത്തും കൂടിയാക്കി  പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നതിന്  തീരുമാനിച്ചു. 
9. മാസത്തിൽ ഒരിക്കൽ  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വിളിച്ചു ചേർക്കാൻ  തീരുമാനിച്ചു
Powered by Blogger.
]]>