ഫേസ് ഇന്റർനാഷണൽ സ്കൂളിൽ സാധ്യം പഠനം ലളിതം പദ്ധതിക്ക് തുടക്കമായി.(വിഷൻ ന്യൂസ്‌ 04/09/2019)കൊടുവള്ളി പടനിലം: 
ഫേസ് ഇന്റർനാഷണൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ മാനിപുരം ഹീലിംഗ് ലൈറ്റ് ഇന്റർനാഷണലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വിവിധ വിദ്യാഭ്യാസ ക്ഷേമപ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമായി. റെമഡിയൽ കോച്ചിംഗ്, പഠന പിന്നോക്കാവസ്ഥയുടെ കാരണങ്ങളും പ്രതിവിധിയും, എഫക്റ്റീവ് പാരന്റിംഗ്,
 രക്ഷിതാക്കൾക്ക് വേണ്ടിയുള്ള സ്പെഷ്യൽ ഓറിയന്റഷൻ തുടങ്ങിയ വിവിധ സെഷനുകൾക്ക് ഹീലിംഗ് ലൈറ്റ് ഇൻറർനാഷണൽ ഫാക്കൽറ്റികളായ ഹാരിസ് കൽത്തറ, നിസാമുദ്ധീൻ തിരുവനന്തപുരം നേതൃത്വം നൽകി. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വക്കറ്റ് പി ടി എ റഹിം MLA ഉദ്ഘാടനം ചെയ്തു..  അഡ്മിനിസ്ട്രേറ്റർ വി.പി.എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ പി.സി അബ്ദുറഹിമാൻ പദ്ധതികൾ വിശദീകരിച്ചു. 


പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പസിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ ഫെയ്സ് ഗ്രാമിന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.പOന രംഗത്ത് മികച്ച പ്രകടനങ്ങൾ നടത്തിയ വിദ്യാർത്ഥികൾക്കുള്ള സ്റ്റാർ ഓഫ് ദ Month അവാർഡ് വിതരണവും നടത്തി. ഡയറക്ടർമാരായ ഡോ.അബൂബക്കർ നിസാമി, മുസ്തഫ പതിമംഗലം, അശ്റഫ് കുന്നത്ത്, വി സി ഷറഫുദ്ദീൻ, ഹീലിംഗ് ലൈറ്റ് അഡ്മിനിസ്ട്രേറ്റർ സുലൈമാൻ, ഇഹ്ജാസ് മൂടാടി സംബന്ധിച്ചു. വൈസ് പ്രിൻസിപ്പൽ കെ.ശശീന്ദ്രൻ സ്വാഗതവും സകൂൾ ഹെഡ്ഗേൾ ഫാത്തിമ നന്ദിയും പറഞ്ഞു.
Powered by Blogger.
]]>