കനറാ ബാങ്ക് എടിഎം എത്രയും പെട്ടെന്ന് പ്രവർത്തനസജ്ജം ആക്കണം യൂത്ത് കോൺഗ്രസ്(വിഷൻ ന്യൂസ്‌ 04/09/2019)
കിഴക്കോത്ത്
      കിഴക്കോത്ത് പഞ്ചായത്തിലെ സാധാരണക്കാരൻ്റെ ആശ്രയമായ എളേറ്റിൽ കനറാ ബാങ്ക് എടിഎം എത്രയും പെട്ടെന്ന് പ്രവർത്തന സജ്ജമാക്കണം എന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി കനറാ ബാങ്ക്   ബ്രാഞ്ച് മാനേജറോട് ആവശ്യപ്പെട്ടു പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാൻ റീജണൽ മാനേജർക്ക്  അപേക്ഷ നൽകുമെന്ന്  മാനേജർ യൂത്ത് കോൺഗ്രസ് കമ്മിറ്റിക്ക് ഉറപ്പുനൽകി 
ഒരാഴ്ചക്കകം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ യൂത്ത്കോൺഗ്രസ് പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങും എന്നും ബാങ്ക് മാനേജർക്ക് നേതാക്കൾ മുന്നറിയിപ്പ് നൽകി മണ്ഡലം പ്രസിഡണ്ട് അസൈൻ പറക്കുന്ന് , ഷമീർ പരപ്പാറ, ഷഹബാസ് പറക്കുന്ന് , ശുഹൈബ് കത്തറമ്മൽ , സാബിത്ത് തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി
Powered by Blogger.
]]>