വിവാദ മദ്യഷാപ്പ്: മാധ്യമ പ്രവർത്തകനെ അക്രമിച്ചതിനെതിരെ ജനകീയ റാലി സ്വതന്ത്ര മാധ്യമ പ്രവർത്തനം ഉറപ്പാക്കണമെന്ന് ആവശ്യം(വിഷൻ ന്യൂസ്‌ 05/09/2019)തിരുവമ്പാടി :മാധ്യമ പ്രവർത്തകരായ റഫീക്ക് തോട്ടുമുക്കം , രാജേഷ് കാര മൂല എന്നിവർക്ക് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ ജനകീയ റാലിയും  പൊതുയോഗവും നടന്നു.


 മുക്കം, തിരുവമ്പാടി പ്രസ് ക്ലബ് അംഗങ്ങളും രാഷ്ട്രീയ ,സാമൂഹിക, സാംസ്ക്കാരിക പ്രവർത്തകരും പ്രതിഷേധറാലിയിൽ പങ്കെടുത്തു.
     അക്രമികളായ മദ്യഷാപ്പ് ജീവനക്കാർക്കെതിരെ ഉടൻ നിയമ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധ റാലി ആവശ്യപ്പെട്ടു. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണം.
പ്രതിഷേധ യോഗത്തിൽ തിരുവമ്പാടി പ്രസ് ക്ലബ് പ്രസിഡന്റ്
തോമസ് വലിയപറമ്പൻ (മനോരമ) അധ്യക്ഷത വഹിച്ചു.
സി. ഫസൽ ബാബു (പ്രസി. മുക്കം പ്രസ് ക്ലബ്, ) എ.പി.മുരളിധരൻ (മാത്യഭൂമി) കെ.എ.അബ്ദുറഹ്മാൻ (മുസ്ലിം ലീഗ്) സിദ്ദീഖ് പന്നൂർ ( മീഡിയ ആൻറ് ജേണലിസ്റ്റ് അസോസിയേഷൻ), എ.എസ്.ജോസ് (പരിസ്ഥിതി സംരക്ഷണ സമിതി), ശിൽപ്പ സുന്ദർ (ആവാസ് ), ഷംസുദ്ദീൻ ആനയാം കുന്ന്(വെൽഫയർ പാർട്ടി ) , അഷ്റഫ് കൂളിപ്പൊയിൽ (തിരുവമ്പാടി കൂട്ടായ്മ), എ.കെ. മുഹമ്മദ് (ഡി.കെ.ടി.എഫ്) എന്നിവർ സംസാരിച്ചു.


   റാലിക്ക്   പി.എസ്.അസൈനാർ (വീക്ഷണം),വിനോദ് നിസരി (സി.ടി.വി ) ,ഉണ്ണിച്ചേക്കു ചേന്ദമംഗലൂർ (മാധ്യമം), ,ജി.എൻ.ആസാദ് (സി.ടി.വി ) ,ദാസ് വട്ടോളി ( ജന്മഭൂമി), ബി.കെ.രബിത്ത് (മാതൃഭൂമി), ആശിഖ് അലി ഇബ്രാഹിം ( സുപ്രഭാതം) ജി.അജിത്ത് കുമാർ (പരിസ്ഥിതി പ്രവർത്തകൻ), രാജീവ് സ്മാർട്ട്, ഫാസിൽ തിരുവമ്പാടി (തിരുവമ്പാടി കൂട്ടായ്മ), ദാമോദരൻ കോഴഞ്ചേരി) രാജൻ പ്ളാനറ്റ്, മുസ്തഫ കമാൽ ( ലീഗ്), സലിം പൊയിലിൽ (എന്റെ മുക്കം) , ദാമോധരൻ കോഴഞ്ചേരി (മദ്യ നിരോധന സമിതി) ,വിനോദ് മണാശ്ശേരി (സിനിമ സംവിധായകൻ), ബാബു കൂരാപ്പിള്ളിൽ (വിവരാവകാശ പ്രവർത്തകൻ), റഹീം കാഴ്ച ( 
ഫോട്ടോഗ്രാഫേഴ്സ് ആൻറ് വീഡിയോ ഗ്രാഫേഴ്സ് യൂനിയൻ (സി.ഐ.ടി.യു.)
, കെ.പി.രമേശ് (ബി.ജെ.പി)   പി.ജെ.ബഷീർ (തിരുവമ്പാടി കൂട്ടായ്മ)  ,എ.അബ്ദുൽ അസീസ് ( പത്ര ഏജൻസി പ്രതിനിധി) ദിവാകരൻ കോക്കോട് (തുമ്പക്കോട്ട് മല സംരക്ഷണ സമിതി)  ഫിറോസ് പാങ്ങാട്ടിൽ ( സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ), മുസ്തഫ കൽപക, കെ.പി. രാജേഷ് (എൻ.സി.പി) സി.ടി. രാജേഷ് ( മാതൃഭൂമി), അംജദ് ഖാൻ റശീദി (സുപ്രഭാതം), കെ.കെ. നിഷാദ് (മാധ്യമം) എന്നിവർ നേതൃത്വം  നൽകി.


Powered by Blogger.
]]>