സഹകരണ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.(വിഷൻ ന്യൂസ്‌ 05/09/2019)



കൊടുവള്ളി :കേരള സർക്കാരിന്റെയും കൺസ്യൂമർ ഫെഡിന്റെയും സഹകരണത്തോടെ കൊടുവള്ളി സർവീസ് സഹകരണ ബേങ്ക് നടത്തുന്ന  സഹകരണ ഓണച്ചന്ത ബേങ്ക് പ്രസിഡന്റ് ഒ പി റഷീദ് ഉദ്ഘാടനം  ചെയ്തു. വൈസ് പ്രസിഡന്റ് കെ സി എൻ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡയറക്‌ടർമാരായ ഗഫൂർ പട്ടിണിക്കര, എ പി സിദ്ധീഖ്, പി വാസു, ഇ  അഹമ്മദ് ,വി ശ്രീധരൻ,ഹൈറുന്നിസ, സുലൈഖ, ഷീബ അനിൽ എന്നിവർ സംസാരിച്ചു. എം പി മൊയ്തീൻകോയ സ്വാഗതവും സെക്രട്ടറി എ ജയശ്രീ നന്ദിയും പറഞ്ഞു.
Powered by Blogger.
]]>