പിക്സ് റിലീഫ് വിതരണം നടത്തി(വിഷൻ ന്യൂസ്‌ 05/09/2019)


കിഴക്കോത്ത് കല്യാമ്പലത്ത് താഴം പുതുവയൽ ഇസ്ലാമിക്‌ ചാരിറ്റബിള് സൊസൈറ്റി(PICS) യുടെ റിലീഫ് പ്രവർത്തനം നാടിനു മാതൃകയാവുന്നു. ജാതി മത വേർ തിരിവില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും അവർക്ക് ആവശ്യമുള്ള സമയത്തു സഹായം എത്തിച്ചാണ് അതിന്റെ പ്രവർത്തനം മുമ്പോട്ടു പോവുന്നത്. 

മലയാളികളുടെ ദേശീയ ഉത്സവം നടക്കുന്ന ഈ വേളയിൽ പുതുവയൽ കല്യമ്പലത്തു താഴം പ്രദേശത്തുള്ള അർഹരായവർക്കാണ് റിലീഫ് വിതരണം ചെയ്‌തതു.കഴിഞ്ഞ റമദാൻ സമയത്തും പിക്സ് ഇതു പോലെയുള്ള റിലീഫ്  പ്രവർത്തനം നാട്ടിൽ നടത്തിയിരുന്നു. അതിന്റെ തുടർച്ചയാണ് ഈ പ്രാവശ്യം നടത്തിയതെന്നും നാട്ടിലുള്ളവരുടെയും പ്രവാസികളുടെയും സഹായം കൊണ്ട് മാത്രമാണ് ഇതു പോലെയുള്ള റിലീഫ് പ്രവർത്തനവുമായി മുമ്പോട്ട് പോവുന്നതെന്നും തുടർന്നും എല്ലാവരുടെയും സഹായ സഹകരങ്ങൾ ഉണ്ടാവണമെന്നും പിക്സ് ഭാരവാഹികൾ പറഞ്ഞു. റിലീഫ് കിറ്റ്  റഷീദ്‌ പുതുശ്ശേരി, ഷഹീർ KK, സുനീർ KT എന്നിവർ വീടുകളിൽ എത്തിച്ചു നൽകി
Powered by Blogger.
]]>