അധ്യാപക ദിനത്തിൽ പൂർവ്വാധ്യാപകനെ തേടി അവർ വീട്ടിലെത്തി(വിഷൻ ന്യൂസ്‌ 05/09/2019)കൊടുവള്ളി: പറമ്പത്ത് കാവ് എ.എം.എൽ.പി സ്കൂളിലെ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കൊടുവള്ളി പ്രദേശത്തെ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത അധ്യാപകൻ കോതൂർ മുഹമ്മദ് മാസ്റ്ററെ സ്കൂൾ വിദ്യാർത്ഥികളും സ്റ്റാഫും വീട്ടിൽ എത്തി ആദരിച്ചു. പഴയ കാല വിദ്യാഭ്യാസ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. വീണ്ടെടുക്കാൻ കഴിയാത്ത അവസരമാണ് വിദ്യാഭ്യാസ കാലഘട്ടം എന്നും അത് പരമാവധി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളായ നിങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.പരിപാടിയുടെ ഭാഗമായി സ്കൂളിലെ മുതിർന്ന അധ്യാപകനും ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്നതുമായ പി.എം. മുഹമ്മദ് മാസ്റ്ററെയും വിദ്യാർത്ഥികളും സഹ പ്രവർത്തകരും ചേർന്ന് ആദരിച്ചു.തുടർന്ന് ഡൊക്യുമെന്ററി പ്രദർശനം,ക്വിസ് മത്സരം, ആശംസാ കാർഡ് കൈമാറൽ തുടങ്ങിയവയും നടന്നു.പരിപാടിക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി സി.കെ സുലൈഖ, സീനിയർ അസിസ്റ്റന്റ് കെ.കെ റംല, ടി. ഷബീനാ ബീവി, ഫസൽ ആ വിലോറ, ഫായിസ് കൈവേലിക്കടവ് ,അൻവർ കുയ്യോടിയിൽ സ്കൂൾ ലീഡർമാരായ ഏ.കെ മുഹമ്മദ് അഷ്മിൽ, ടി.കെ .ജെന്ന ഫെബിൻ, പി.സി .സഫ് ദിൽ ഖാദർ നേതൃത്വം നൽകി
Powered by Blogger.
]]>