ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചതായ പരാതിയില്‍ ആരോപണ വിധേയരായ പോലീസുകാർക്ക് സ്ഥലം മാറ്റം(വിഷൻ ന്യൂസ്‌ 06/09/2019)
ബൈക്ക് യാത്രാക്കാരായ ദമ്പതികളുടെ പരാതിയില്‍ കസബ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച കോഴിക്കോട് തിരുവമ്പാടി റൂട്ടിലോടുന്ന റോളക്‌സ് ബസ്സിലെ ഡ്രൈവറായ ഓമശ്ശേരി സ്വദേശി സുബൈറിനെ സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. സി സി ടി വിയില്‍ കുടുങ്ങാതിരിക്കാന്‍ കോണിക്കൂട്ടിലെത്തിച്ച് എ എസ് ഐ യും ഒരു പോലീസുകാരനും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് സുബൈര്‍ പറയുന്നത്. പോലീസുകാര്‍ക്കെതിരെ 
നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷ്ണര്‍ക്കും സുബൈര്‍ പരാതി നല്‍കിയെങ്കിലും നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ഇതിന്നുപിന്നാലെ പോലീസ് സുബൈറിന്റെ മൊഴിയെടുക്കുകയും അന്വേഷണ റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ബൈക്ക് യാത്രക്കാരായ ദമ്പതികളുടെ പരാതിയില്‍ നടപടി ക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് എസ് ഐ ജഗജീവന്‍, എ എസ് ഐ പ്രദീപ് കുമാര്‍, സി പി ഒ സന്ദീപ് സെബാസ്റ്റ്യന്‍ എന്നിവരെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയത്.
Powered by Blogger.
]]>