യൂത്ത് ലീഗ് രാപ്പകൽ സമരം നാളെ(വിഷൻ ന്യൂസ്‌ 06/09/2019)




കൊടുവള്ളി :നാഷണൽ ഹൈവേ 766 കേരളം-കർണ്ണാടക ദേശീയ പാത വർഷാവർഷങ്ങളിൽ മഴക്കാലം വരുന്നതോടെ ദിവസങ്ങളോളം സ്തംഭിക്കുകയും ജന ജീവിതം ദുസ്സഹമാവുകയും ചെയ്യുന്നതിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ അധികൃതർ തയ്യാറാവണമെന്ന് മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.നെല്ലാങ്കണ്ടിയിൽ റോഡ് ഉയർത്തി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് (07/09/2019 )ശനിയായ്ച്ച വൈകുന്നേരം മുതൽ കൊടുവള്ളിയിൽ രാപ്പകൽ സമരം നടത്തും. രാപ്പകൽ സമരം യൂത്ത് ലീഗ് ജനറൽ അഡ്വ.പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.കൊടുവള്ളിയിലെ സാമൂഹ്യ,രാഷ്ട്രീയ,മത,ക്ലമ്പ്,മാധ്യമപ്രതിനിധികൾ, സംസ്ഥാന-ജില്ലാ-മണ്ഡലം-മുൻസിപ്പൽ ലീഗ്,യൂത്ത്ലീഗ് നേതാക്കളും പങ്കെടുക്കുമെന്നു ഭാരവാഹികൾ പറഞ്ഞു
Powered by Blogger.
]]>