സഹചാരി സെന്റർ ആദ്യ ഘട്ട ഫണ്ട് സ്വീകരിച്ചു(വിഷൻ ന്യൂസ്‌ 06/09/2019)ഓമശ്ശേരി: താഴെ ഓമശ്ശേരിയിൽ ആധുനിക സംവിധാനത്തോടെ ഓമശ്ശേരി മേഖല എസ്.കെ.എസ്.എസ്.എഫ് ന്റെ ആഭിമുഖ്യത്തിൽ   നിർമ്മിക്കുന്ന  സഹചാരി സെന്ററിന് വേണ്ടി ശാഖ കമ്മറ്റികൾ  മുഖാന്തരം കലക്റ്റ് ചെയ്ത ഫണ്ടിന്റെ ആദ്യ ഗഡു സ്വീകരണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. യൂണിറ്റിന് നൽകിയ ക്വാട്ട ആദ്യം പൂർത്തികരിച്ച ജാറംകണ്ടി യൂണിറ്റിനെ സംഗമത്തിൽ ആദരിച്ചു.നാസർ ഫൈസി കൂടത്തായി അദ്ധ്യക്ഷത വഹിച്ചു.എൻ അബ്ദുള്ള മുസ്ലിയാർ,മലയമ്മ അബൂബക്കർ ഫൈസി, KNS മൗലവി,കുഞ്ഞാലൻ കുട്ടി ഫൈസി, യുകെ അബു,അബു മൗലവി, എ കെ അബ്ദുള്ള, ഒകെ  നാരായണൻ,യൂസുഫ് ഫൈസി,നൂറുദ്ധീൻ ഫൈസി മുണ്ടുപ്പാറ,പിടി മുഹമ്മദ് കാതിയോട് സംസാരിച്ചു.
Powered by Blogger.
]]>