മിൽമ പാൽ വില വർദ്ധിപ്പിച്ചു(വിഷൻ ന്യൂസ്‌ 06/09/2019)സംസ്ഥാനത്ത് മില്‍മ പാലിന് വില കൂടും. ലീറ്ററിന് നാലു രൂപ കൂട്ടാന്‍ തീരുമാനം. കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകന് ലഭിക്കും. ക്ഷീരവകുപ്പ് മന്ത്രി കെ രാജുവുമായി മില്‍മ അധികൃതര്‍ ചര്‍ച്ചനടത്തിയ ശേഷമാണ് തീരുമാനം. 2017-ലാണ് പാല്‍വില അവസാനമായി കൂട്ടിയത്. അന്ന് കൂടിയ നാലുരൂപയില്‍ 3.35 രൂപയും ക്ഷീര കര്‍ഷകനാണ് അനുവദിച്ചത്. പാലിന് സെപ്റ്റംബര്‍ 21ന് വില കൂടും.
അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കണമെന്നാണ് മില്‍മ ആവശ്യപ്പെട്ടത്‌. എന്നാല്‍ നാല് രൂപ വര്‍ധിപ്പിച്ചാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാട് എടുക്കുകയായിരുന്നു.കൂട്ടുന്ന വിലയില്‍ 83.75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതനുസരിച്ച്‌ 3 രൂപ 35 പൈസ കര്‍ഷകര്‍ക്ക് അധികമായി കിട്ടും. കൂടിയ വിലയുടെ 80 ശതമാനം കര്‍ഷകര്‍ക്ക് നല്‍കാമെന്ന് മില്‍മ അറിയിച്ചെങ്കിലും അതിനേക്കാള്‍ കൂടുതല്‍ വേണമെന്ന സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് 83.75 ശതമാനം നല്‍കാന്‍ തീരുമാനമായത്.```
Powered by Blogger.
]]>